മാഞ്ചെസ്റ്റര്‍: ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലുള്ള സെമിഫൈനല്‍ മത്സരത്തിനിടെ മഴ പെയ്തു. ഇനി എന്തായിരിക്കും സംഭവിക്കുക? മഴ പെയ്ത ശേഷം രണ്ട് മണിക്കൂര്‍ കാത്തിരിക്കും. എന്നിട്ടും മഴ മാറിയില്ലെങ്കില്‍ റിസര്‍വ് ദിനത്തിലേക്ക് കളി മാറ്റും.

റിസര്‍വ് ദിനം ബുധനാഴ്ച്ച വൈകുന്നേരം മൂന്നു മണിക്കാണ്. ചൊവ്വാഴ്ച്ച നടന്ന മത്സരത്തിന്റെ തുടര്‍ച്ചയാണ് റിസര്‍വ് ദിനത്തില്‍ നടക്കുക. മത്സരം ആദ്യം മുതല്‍ നടത്തില്ല. (നിലവിലെ അവസ്ഥയില്‍ ന്യൂസീലന്‍ഡ് 46.1 ഓവര്‍ ബാറ്റു ചെയ്തു കഴിഞ്ഞു. അങ്ങനെയെങ്കില്‍ ഇന്ന് ഇനി കളി നടന്നില്ലെങ്കില്‍ ബുധനാഴ്ച്ച 3.5 ഓവര്‍ കൂടി ന്യൂസീലന്‍ഡ് കളിക്കും. പിന്നീട് ഇന്ത്യയുടെ ഇന്നിങ്‌സ് ആരംഭിക്കും.)

റിസര്‍വ് ദിനത്തിലും മഴ പെയ്താല്‍ കാര്യങ്ങള്‍ ഇന്ത്യക്ക് അനുകൂലമാകും. ഗ്രൂപ്പ് ഘട്ടത്തിലെ പോയിന്റ് നില നോക്കിയാകും ഫൈനലിലെത്തുന്ന ടീമിനെ തീരുമാനിക്കുക. അങ്ങനെയെങ്കില്‍ സ്വാഭാവികമായും ഇന്ത്യ ഫൈനലിലെത്തും. 

ഇനി ഫൈനലിലും ഫൈനലിന്റെ റിസര്‍വ് ദിനത്തിലും മഴ പെയ്താല്‍ എന്താകും അവസ്ഥ? ഇരുടീമുകളും ട്രോഫി പങ്കുവെയ്ക്കും. 

Content Highlights: World Cup semi final India vs New Zealand Rain stops play in Manchester