മാഞ്ചെസ്റ്റര്‍: പാകിസ്താനെതിരായ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യ 89 റണ്‍സിന്റെ വിജയം സ്വന്തമാക്കിയിരുന്നു. ചിരവൈരികളാണെങ്കിലും ഇന്ത്യ - പാക് ക്രിക്കറ്റ് താരങ്ങള്‍ കളിക്കളത്തില്‍ സൗഹൃദം സൂക്ഷിക്കാറുണ്ട്.
മാഞ്ചെസ്റ്ററില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിനിടയിലും ഇത്തരമൊരു സംഭവം അരങ്ങേറി. കളത്തിലെ നല്ല പെരുമാറ്റം കൊണ്ട് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണ് പാക് ആരാധകരുടെ പോലും ആദരവ് ഏറ്റുവാങ്ങിയത്.
പന്തെറിഞ്ഞ ശേഷം പാക് ബൗളര്‍ വഹാബ് റിയാസ് പിച്ചില്‍ തെന്നി വീണു. കോലിയായിരുന്നു സ്‌ട്രൈക്കിങ് ബാറ്റ്‌സ്മാന്‍. പന്തില്‍ സിംഗിള്‍ എടുക്കുന്നതിനിടെ വീണുകിടന്ന റിയാസിന്റെ അടുത്തെത്തിയ കോലി താരത്തോടെ കുഴപ്പമൊന്നും ഇല്ലല്ലോ എന്ന് ചോദിക്കുകയും ചെയ്തു. ക്രീസില്‍ എത്തിയ ശേഷം കോലി തിരിച്ച് റിയാസിന്റെ അടുത്തെത്തി പരിശോധിക്കുകയും ചെയ്തു.
ഇതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ പാക് ആരാധകരടക്കം കോലിയെ പ്രശംസിക്കുകയാണ്. നേരത്തെ ഓസീസിനെതിരായ മത്സരത്തില്‍ സ്റ്റീവ് സ്മിത്തിനെ കൂക്കിവിളിച്ച ഇന്ത്യന്‍ ആരാധകരോട് മിണ്ടാതിരിക്കാനും കൈയടിക്കാനും പറഞ്ഞതിലൂടെ കോലി വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.
Content Highlights: virat kohli's gesture wahab riaz spirit of cricket