മാഞ്ചസ്റ്റര്‍: പ്രതീക്ഷയോടെയാണ് പാകിസ്താന് ആരാധകര്‍ ഷുഐബ് മാലിക്കെന്ന പരിചയസമ്പന്നായ താരത്തെ നോക്കിക്കണ്ടത്. ലോകകപ്പില്‍ മികച്ച പ്രകടനം നടത്താന്‍ ഷുഐബ് മാലിക്കിന് കഴിയും എന്നു തന്നെ അവര്‍ വിശ്വസിച്ചു. എന്നാല്‍ ആ പ്രതീക്ഷയെല്ലാം വെറുതെയായിരുന്നു. ഇന്ത്യക്കെതിരായ മത്സരത്തില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ഷുഐബ് മാലിക്ക് പുറത്തായി. ഹാര്‍ദിക് പാണ്ഡ്യക്കായിരുന്നു വിക്കറ്റ്.
എന്നാല്‍ ഷുഐബ് പൂജ്യത്തിന് പുറത്തായതിന്റെ പഴി മുഴുവന്‍ കേള്‍ക്കുന്നത് ഭാര്യയും ഇന്ത്യന്‍ ടെന്നീസ് താരവുമായ സാനിയ മിര്‍സയാണ്. ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയിലാകും സാനിയ എന്നാണ് ആരാധകരുടെ കണ്ടെത്തല്‍. സാനിയയുടെ ഈ അവസ്ഥയെ പരിഹസിച്ചും അല്ലാതേയും നിരവധി ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു.
ഷുഐബ് മാലിക്ക് പുറത്താകുമ്പോള്‍ സാനിയ പുറത്ത് കരയുകയും ഉള്ളില്‍ ചിരിക്കുകയും ആയിരിക്കും എന്നാണ് ഒരു ട്രോള്‍. ഷുഐബിന്റെ അമ്മയോടൊപ്പം കളി കാണുന്ന സാനിയുയടെ അവസ്ഥ എന്ന രീതിയിലും ട്രോളുകള്‍ പ്രചരിക്കുന്നുണ്ട്.
@MirzaSania क्या मलिक हमेशा 0 पर आउट हो जाता है क्या?? 🤔😋😂#IndiaVsPakistan #CWC19 #INDvPAK #HappyFathersDay pic.twitter.com/lTwXPAkmHM
— Vishal Pratap Singh (@Thevishaljadaun) June 16, 2019
#IndiaVsPakistan #CWC19
— Niraj Shukla + ji 🇮🇳 (@Nir_shu) June 16, 2019
Sania Mirza Waiting for Hardik Pandya. pic.twitter.com/eoxOz6wRmq
Content Highlights: Sania Mirza Unnecessarily Gets Trolled After Shoaib Malik Bad Performance