ലണ്ടന്‍: ലോകകപ്പ് സെമിഫൈനലില്‍ ന്യൂസീലന്‍ഡിനോടേറ്റ തോല്‍വിക്ക് പിന്നാലെ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ നാട്ടില്‍ തിരിച്ചെത്തി. ഭാര്യ റിതികയ്ക്കും മകള്‍ സമൈറയ്ക്കുമൊപ്പം രോഹിത് വെള്ളിയാഴ്ച്ച വൈകീട്ട് മുംബൈയില്‍ വിമാനമിറങ്ങി.

വിമാനത്താവളത്തില്‍ നിന്ന് സ്വയം കാര്‍ ഡ്രൈവ്‌ചെയ്ത് രോഹിത് വീട്ടിലേക്ക് മടങ്ങി. അതേസമയം ഇന്ത്യയുടെ മറ്റു ടീമംഗങ്ങള്‍ ഞായറാഴ്ച്ചയാണ് നാട്ടില്‍ തിരിച്ചെത്തുക. 

ഇന്ത്യ ഫൈനലിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നതിനാല്‍ ബി.സി.സി.ഐ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നില്ല. ഇതോടെ ഫൈനല്‍ വരെ ഇന്ത്യന്‍ ടീമിന് ഇംഗ്ലണ്ടില്‍ തങ്ങേണ്ടിവരികയായിരുന്നു. നാട്ടിലെത്താനുള്ള ടിക്കറ്റ് ചുരുങ്ങിയ ദിവസത്തിനുള്ളില്‍ സംഘടിപ്പിക്കാന്‍ ബി.സി.സി.ഐയ്ക്ക് കഴിയാതിരുന്നതോടെയാണിത്.  സെമിഫൈനലിന് ശേഷമാണ് മടക്ക ടിക്കറ്റിനായി ബി.സി.സി.ഐ ശ്രമിച്ചത്.

 

Content Highlights: Rohit Sharma returns to India World Cup 2019