ബെംഗളൂരു: ഏറെ ആകാംക്ഷകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടാണ് ദിനേശ് കാര്‍ത്തിക് ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെത്തിയത്. അവസാന നിമിഷം യുവതാരം ഋഷഭ് പന്തിനെ ഒഴിവാക്കി സെലക്ടര്‍മാര്‍ ദിനേശ് കാര്‍ത്തിക്കിന് അവസരം നല്‍കുകയായിരുന്നു. എം.എസ് ധോനിക്ക് പരിക്കേൽക്കുന്ന പക്ഷം പകരക്കാരൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായാണ് ദിനേശ് കാര്‍ത്തിക് ടീമിലെത്തിയത്. 

ഇതിന് പിന്നാലെ ദിനേശ് കാര്‍ത്തിക്കിന് അഭിനന്ദനവും പിന്തുണയുമായി സഹതാരം റോബിന്‍ ഉത്തപ്പ രംഗത്തെത്തി. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് ഉത്തപ്പ കാര്‍ത്തിക്കിനെ അഭിനന്ദിച്ചത്.

പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ കയറാന്‍ ഏറ്റവും യോഗ്യനായ താരം ദിനേശ് കാര്‍ത്തിക്കാണ്.  കാര്‍ത്തിക്കിന് നീതി ലഭിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇന്ത്യന്‍ ടീമിലെ മികച്ച ഫിനിഷറാണ് കാര്‍ത്തിക്. ഉത്തപ്പ സ്റ്റോറിയില്‍ പറയുന്നു.

insta story

Content Highlights: Robin Uthappa Dinesh Karthik World Cup 2019