മാഞ്ചെസ്റ്റര്‍: ഇന്ത്യക്കെതിരായ സെമിഫൈനലില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലന്‍ഡിന് നാണക്കേടിന്റെ റെക്കോഡ്. ഈ ലോകകപ്പില്‍ ആദ്യ പവര്‍ പ്ലേയില്‍ ഏറ്റവും കുറവ് റണ്‍സെടുത്ത ടീമെന്ന ചീത്തപ്പേരാണ് ന്യൂസീലന്‍ഡിന് കിട്ടിയത്. 

ആദ്യ 10 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 27 റണ്‍സ് മാത്രമാണ് കിവീസ് അടിച്ചെടുത്തത്. ഇംഗ്ലണ്ടിനെതിരേ ഇന്ത്യ നേടിയതായിരുന്നു ഇതിന് മുമ്പത്തെ ഏറ്റവും കുറഞ്ഞ പവര്‍ പ്ലേ സ്‌കോര്‍. ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 28 റണ്‍സായിരുന്നു എടുത്തിരുന്നത്.

ഗുപ്റ്റിലിന്റെ വിക്കറ്റ് വീഴ്ത്തി ബുംറ കിവീസിന് ആദ്യ പ്രഹരമേല്‍പ്പിച്ചു. ആ സമയത്ത് ന്യൂസീലന്‍ഡ് ആകെ നേടിയത് ഒരൊറ്റ റണ്‍ മാത്രമായിരുന്നു. ഇന്ത്യക്കെതിരെ വിന്‍ഡീസ് നേടിയ 29/2 ആണ് ഈ ലോകകപ്പിലെ ഏറ്റവും കുറഞ്ഞ മൂന്നാമത്തെ പവര്‍ പ്ലേ സ്‌കോര്‍.

Content Highlights: New Zealand record lowest Powerplay 1 score of 2019 World Cup