ബര്‍മിങാം: ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ലോകകപ്പ് ക്രിക്കറ്റ് മത്സരം അവസാനിച്ച ശേഷം ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ക്ക് ഇരയായത് മുൻ നായകൻ എം.എസ് ധോനിയായിരുന്നു. വമ്പനടികള്‍ വേണ്ടിയിരുന്ന സമയത്ത് സിംഗിളുകളെടുത്തുകൊണ്ടിരുന്ന ധോനിയുടെ സമീപനത്തെ സൗരവ് ഗാംഗുലിയടക്കമുള്ളവര്‍ വിമര്‍ശിച്ചിരുന്നു.
എന്നാലിപ്പോഴിതാ വിരലിനേറ്റ പരിക്കോടെയാണ് ധോനി ഇംഗ്ലണ്ടിനെതിരായ മത്സരം കളിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. മത്സരത്തിനിടെ പരിക്കേറ്റ വിരല്‍ വായിലാക്കിയ ശേഷം ചോര തുപ്പിക്കളയുന്ന ധോനിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ബാറ്റിങ്ങിനിടെ ധോനിയുടെ തള്ളവിരലിന് പരിക്കേറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ടീം മാനേജ്മെന്റ് ഇക്കാര്യത്തോട് പ്രതികരിച്ചിട്ടില്ല. പരിക്കോടെയാണ് ധോനി ഇംഗ്ലണ്ടിനെതിരേ ബാറ്റിങ് തുടര്‍ന്നതെന്നാണ് ആരാധകര്‍ പറയുന്നത്.
Content Highlights: ms dhoni spitting blood from injured thumb