മാഞ്ചെസ്റ്റര്‍: ലോകപ്പ് സെമിയില്‍ ന്യൂസീലന്‍ഡിനോട് 18 റണ്‍സിന് തോറ്റ് ഫൈനല്‍ കാണാതെ ഇന്ത്യ പുറത്തായിരുന്നു. മുന്‍നിര കളിമറന്നപ്പോള്‍ 92-ന് ആറ് എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ അര്‍ധ സെഞ്ചുറി നേടിയ രവീന്ദ്ര ജഡേജയും എം.എസ് ധോനിയും ചേര്‍ന്നാണ് 221 വരെയെത്തിച്ചത്. 49-ാം ഓവറില്‍ ധോനി റണ്ണൗട്ടായതോടെയാണ് ഇന്ത്യ പരാജയമുറപ്പിച്ചത്. 

ഇപ്പോഴിതാ പരിക്കോടെയാണ് ധോനി സെമികളിച്ചതെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. മത്സര ശേഷം ഇരു ടീമുകളിലെയും താരങ്ങള്‍ പരസ്പരം കൈകൊടുത്ത് പിരിഞ്ഞപ്പോള്‍ ധോനി വലതുകൈ ഒഴിവാക്കി ഇടതു കൈ കൊണ്ടാണ് ഷേക്ക് ഹാന്‍ഡ് നല്‍കിയത്. വലതു തളളവിരലിനേറ്റ പരിക്ക് കാരണമാണ് ധോനി വലതു കൈ ഒഴിവാക്കി ഇടതു കൈ കൊണ്ട് ഷേക്ക് ഹാന്‍ഡ് നല്‍കിയതെന്നാണ് വിവരം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

MS Dhoni's 'left hand shake' with New Zealand players due to thumb injury

മാത്രമല്ല റണ്ണൗട്ടായ ലോക്കി ഫെര്‍ഗൂസന്റെ പന്ത് കളിച്ചപ്പോഴും ധോനി കൈക്ക് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. നേരത്തെ ഇംഗ്ലണ്ടിനെതിരായ ഗ്രൂപ്പ് മത്സരത്തിലും വിരലിനേറ്റ പരിക്കോടെയാണ് ധോനി കളിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മത്സരത്തിനിടെ പരിക്കേറ്റ വിരല്‍ വായിലാക്കിയ ശേഷം ചോര തുപ്പിക്കളയുന്ന ധോനിയുടെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ms dhoni spitting blood from injured thumb

Content Highlights: MS Dhoni's 'left hand shake' with New Zealand players due to thumb injury