ലണ്ടന്‍: ഇന്ത്യന്‍ താരം എം.എസ് ധോനിയുടെ കീപ്പിങ് ഗ്ലൗവിലെ സൈനികചിഹ്നത്തിന് മാത്രമല്ല ഗെയ്ലിന്റെ ബാറ്റിലെ 'യൂണിവേഴ്സല്‍ ബോസിനും' അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ വിലക്ക്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ ആദ്യ ലോകകപ്പ് മത്സരത്തിലാണ് കീപ്പിങ് ഗ്ലൗവില്‍ കരസേനയുടെ ബലിദാന്‍ ചിഹ്നവുമായി ധോനി കളിക്കാനിറങ്ങിയത്. ഇത് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഐ.സി.സി ഇടപെട്ടു. ഇതോടെ ധോനി ചിഹ്നം പതിച്ച ഗ്ലൗ ധരിക്കാന്‍ അനുമതിതേടിയെങ്കിലും ലഭിച്ചില്ല.

ഐ.സി.സിക്കു പിന്നാലെ ബി.സി.സി.ഐ ഇടക്കാല ഭരണസമിതിയും ഇക്കാര്യം നിര്‍ദേശിച്ചിരുന്നു. സുപ്രീം കോടതി നിയമിച്ച വിനോദ് റായ് അധ്യക്ഷനായുള്ള  ഉന്നതാധികാര സമിതി ഐ.സി.സി ചട്ടം അനുസരിക്കാന്‍ താരത്തോട് നിര്‍ദേശിക്കുകയായിരുന്നു.

ഇതിനു പിന്നാലെ ഓസ്ട്രേലിയയ്‌ക്കെതിരേ ധോനി ചിഹ്നമില്ലാത്ത ഗ്ലൗ ധരിച്ചാണ് കളിക്കാനിറങ്ങിയത്. എന്നാല്‍, ഗാലറിയില്‍ ധോനിക്ക് പിന്തുണയുമായി ആരാധകരെത്തി. ബലിദാന്‍ ചിഹ്നം പ്രദര്‍ശിപ്പിച്ചാണ് അവര്‍ പിന്തുണ പ്രഖ്യാപിച്ചത്.

MS Dhoni changes wicketkeeping gloves no army crest

അതേസമയം ബാറ്റില്‍ യൂണിവേഴ്സല്‍ ബോസ് എന്നുപതിക്കുന്നതിനാണ് ഗെയ്ല്‍ അനുമതിതേടിയിരുന്നത്, ഇതും നിരസിക്കപ്പെട്ടു. വ്യക്തിപരമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാനാകില്ലെന്നതായിരുന്നു കാരണം.

Content Highlights: MS Dhoni changes wicketkeeping gloves no army cres