തിരുവനന്തപുരം: മാതൃഭൂമി ഡോട്ട് കോമിന്റെ ഏകദിന ലോകകപ്പിനോടനുബന്ധിച്ച്  പ്രത്യേക പേജ് പ്രകാശനം ചെയ്തു. ചൊവ്വാഴ്ച തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍വെച്ച് നടന്ന ചടങ്ങില്‍ 1983 ലോകകപ്പ് ജേതാവ് സയ്യിദ് കിര്‍മാനിയും 2011 ലോകകപ്പ് ജേതാവ് എസ്. ശ്രീശാന്തും ചേര്‍ന്നാണ് പ്രകാശനം നിര്‍വഹിച്ചത്.

മുന്‍ ക്രിക്കറ്റ് താരങ്ങളായ ജെ.കെ. മഹേന്ദ്ര, ടിനു യോഹന്നാന്‍, ക്രിക്കറ്റ് പരിശീലകനും കളിയെഴുത്തുകാരനുമായ പി. ബാലചന്ദ്രന്‍, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന്‍, മുന്‍ സ്പീക്കര്‍ എം വിജയകുമാര്‍, സച്ചിന്‍ ബേബി, സഞ്ജു വി സാംസണ്‍ എന്നിവരടക്കമുള്ള കേരള രഞ്ജി ടീം അംഗങ്ങളും ചടങ്ങില്‍ സംബന്ധിച്ചു.

ലോകകപ്പ് വാര്‍ത്തകളും ഫീച്ചറുകളും ചിത്രങ്ങളും ഉള്‍പ്പെടുത്തിയാണ് പ്രത്യേക പേജ് തയ്യാറാക്കിയിരിക്കുന്നത്. ലോകകപ്പില്‍ പങ്കെടുക്കുന്ന 10 ടീമുകളുടെയും താരങ്ങളുടെയും വിവരങ്ങള്‍ പേജില്‍ ലഭ്യമാകും. 

ലോകകപ്പ് പ്രത്യേക പേജ് വായിക്കാം...

Content Highlights: mathrubhumi.com ICC World Cup 2019 special page