ഇസ്ലാമാബാദ്: ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരായ തോല്‍വി പാക് ആരാധകര്‍ക്ക് ഇതുവരെ ഉള്‍ക്കൊള്ളാനായിട്ടില്ല. മാഞ്ചെസ്റ്ററില്‍ നടന്ന മത്സരത്തില്‍ 89 റണ്‍സിനാണ് പാക് പട ഇന്ത്യയോട് തോറ്റത്.
മത്സരത്തിലെ പാക് താരങ്ങളുടെ സമീപനത്തിനെതിരേ മുന്‍ താരങ്ങള്‍ തന്നെ രംഗത്തെത്തിയിരുന്നു. മാത്രമല്ല സോഷ്യല്‍ മീഡിയയിലൂടെ പാക് താരങ്ങള്‍ക്കെതിരേ ആരാധകര്‍ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ത്തുന്നത്.
ഇതിനു പിന്നാലെയിതാ പാക് ടീം അംഗങ്ങളെ മത്സരങ്ങളില്‍ നിന്ന് വിലക്കണമെന്നാവശ്യപ്പെട്ട് ഒരു പാക് ആരാധകന്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്.
ഗുജ്‌റന്‍വാല സിവില്‍ കോടതിയിലാണ് ഇക്കാര്യം ആവശ്യപ്പെട്ട് പാക് ആരാധകന്‍ ഹര്‍ജി സമര്‍പ്പിച്ചത്. ടീം അംഗങ്ങള്‍ക്കൊപ്പം സെലക്ഷന്‍ കമ്മിറ്റി അംഗങ്ങളേയും വിലക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
ലോകകപ്പ് മത്സരങ്ങളില്‍ ഇന്ത്യയോടുള്ള പാകിസ്താന്റെ ഏഴാം തോല്‍വിയായിരുന്നു മാഞ്ചെസ്റ്ററിലേത്.
Content Highlights: man files petition to ban pakistan team after defeat against india