മാഞ്ചെസ്റ്റര്‍: ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലുള്ള സെമിഫൈനല്‍ മഴ മൂലം നിര്‍ത്തി വെച്ചപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയുടെ ഒരു ഫോട്ടോയുടെ സത്യം അന്വേഷിക്കുന്ന തിരക്കിലാണ് ആരാധകര്‍. ജൂലായ് ആറിന് ബി.സി.സി.ഐ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ട്വീറ്റ് ചെയ്തതാണ് ഈ ചിത്രം. ശ്രീലങ്കയ്‌ക്കെതിരായ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം തുടങ്ങുന്നതിന് മുമ്പ് ഇന്ത്യന്‍ ടീം ഒരുമിച്ചു നില്‍ക്കുന്ന ഫോട്ടോ ആണിത്. 

ഈ ചിത്രത്തില്‍ ഏറ്റവും മധ്യത്തിലായാണ് രവി ശാസ്ത്രി ഇരിക്കുന്നത്. ശാസ്ത്രി ഇരിക്കുന്ന കസേരയ്ക്ക് താഴെ ഒരു മദ്യക്കുപ്പി ഇരിക്കുന്നത് ചിത്രത്തില്‍ കാണാം. ചിത്രം സൂം ചെയ്തു നോക്കൂ. ഇന്ത്യയുടെ വിജയരഹസ്യം മനസ്സിലാവും എന്നു പറഞ്ഞാണ് ചിത്രം പ്രചരിക്കുന്നത്. ഇതോടെ രവി ശാസ്ത്രിക്കെതിരേ വാളെടുത്തിരിക്കുകയാണ് ആരാധകര്‍.

എന്നാല്‍ യഥാര്‍ത്ഥ ചിത്രത്തില്‍ ഈ മദ്യക്കുപ്പി ഇല്ല. ആരോ ഒപ്പിച്ച ഫോട്ടോഷോപ്പ് എഡിറ്റിങ്ങാണിത്. കസേരക്ക് താഴെ ഒരു മദ്യക്കുപ്പി കൂടി ഫോട്ടോഷോപ്പ് ചെയ്ത് ചേര്‍ത്ത് ആ ചിത്രം പ്രചരിപ്പിക്കുകയായിരുന്നു. 

യഥാര്‍ത്ഥ ചിത്രം

ഫോട്ടോഷോപ്പ് ചിത്രം

Content Highlights: liquor bottle with Ravi Shastri in viral photo is fake