മാഞ്ചെസ്റ്റര്‍: ഇന്ത്യയ്ക്കെതിരായ ലോകകപ്പ് സെമിഫൈനല്‍ വിജയത്തില്‍ ന്യൂസീലന്‍ഡിന് ഏറെ നിര്‍ണായകമായത് ഫീല്‍ഡിങ്ങില്‍ കാഴ്ചവെച്ച മികവായിരുന്നു. മൈതാനത്ത് മികച്ച പ്രകടനം കാഴ്ചവെച്ച കിവീസ് ഫീല്‍ഡര്‍മാര്‍ ഉറച്ച ബൗണ്ടറികള്‍ പലതും രക്ഷപ്പെടുത്തി.
ധോനിയെ പുറത്താക്കിയ ഗുപ്റ്റിലിന്റെ റണ്ണൗട്ടും അവരുടെ ഫീല്‍ഡിങ് മികവിന്റെ ഉദാഹരണമാണ്. എന്നാലിപ്പോഴിതാ മത്സരത്തില്‍ ദിനേഷ് കാര്‍ത്തിക്കിനെ പുറത്താക്കാന്‍ കിവീസ് താരം ജിമ്മി നീഷാമെടുത്ത ക്യാച്ച് ക്രിക്കറ്റ് ലോകത്തിന്റെ കയ്യടി നേടുകയാണ്.
രോഹിത് ശര്‍മ, കെ.എല്‍ രാഹുല്‍, വിരാട് കോലി എന്നിവര്‍ പെട്ടെന്ന് പുറത്തായതോടെയാണ് അഞ്ചാമനായി കാര്‍ത്തിക്ക് ക്രീസിലെത്തുന്നത്. ആ സമയത്ത് കൂടുതല്‍ റണ്‍സ് നേടിയില്ലെങ്കിലും 24 പന്തുകള്‍ നേരിട്ട് ആറു റണ്‍സെടുത്ത് നിലയുറപ്പിക്കുകയായിരുന്നു കാര്‍ത്തിക്ക്.
എന്നാല്‍ 25-ാം പന്തില്‍ കാര്‍ത്തിക്കിന് പിഴച്ചു. മാറ്റ് ഹെന്റിയുടെ പന്തില്‍ പോയന്റില്‍ അവിശ്വസനീയമായ ഒരു ക്യാച്ചിലൂടെ ജിമ്മി നീഷാം പുറത്താക്കി.
ഒറ്റക്കൈയില്‍ കാര്‍ത്തിക്കിനെ നീഷാം പിടികൂടിയത് വിശ്വസിക്കാന്‍ കാണികള്‍ക്കായില്ല. ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്ന് എന്നാണ് കമന്റേറ്റര്‍ മാര്‍ക്ക് നിക്കോളാസ് ഇതിനെ വിശേഷിപ്പിച്ചത്.
👏 👏 @JimmyNeesh
— ICC (@ICC) 10 July 2019
The best catch of #CWC19 so far?#INDvNZhttps://t.co/MKs3NdMqxX
Content Highlights: Jimmy Neesham's Great Catch Dismisses Dinesh Karthik GOES VIRAL