മുംബൈ: ഇന്ത്യയുടെ ഏകദിന ലോകകപ്പിനുള്ള പതിഞ്ചംഗ ടീമില്‍ ആരൊക്ക ഉണ്ടാകും എന്നത് ഏപ്രില്‍ 15-ന് അറിയാം. എന്നാല്‍ ഈ പതിനഞ്ചംഗ ടീമിനൊപ്പം മൂന്ന് എക്‌സ്ട്രാ ബൗളര്‍മാരെ കൂടി ഇന്ത്യ ഉള്‍പ്പെടുത്തും. നെറ്റ്‌സിലെ ബൗളിങ് പരിശീലനവും പരിക്കും മുന്‍കൂട്ടി കണ്ടാണ് ഈ തീരുമാനം.

'ഇന്ത്യന്‍ ടീമില്‍ മൂന്ന് പേസ് ബൗളര്‍മാരാകും ഉണ്ടാകുക. എന്നാല്‍ ഇവരില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ എന്തുചെയ്യും? അവസാന നിമിഷം ഒരു ബൗളര്‍ ഇംഗ്ലണ്ടിലേക്ക് വരേണ്ട സാഹചര്യം ഉണ്ടാകരുത്. അതിന് പകരം മൂന്ന് എക്‌സ്ട്രാ ബൗളര്‍മാരെ ടീമിനൊപ്പം ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോകും.' ബി.സി.സി.ഐയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. 

ഇന്ത്യ ഇങ്ങനെ എക്‌സ്ട്രാ ബൗളര്‍മാരെ ടീമിനൊപ്പം കൊണ്ടുപോകുന്നത് ഇത് ആദ്യമല്ല. കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കയിലേക്ക് ഇന്ത്യ ആവേശ് ഖാനേയും മുഹമ്മദ് സിറാജിനേയും ഇതുപോലെ കൊണ്ടുപോയിരുന്നു. അതിനുശേഷം ദുബായില്‍ നടന്ന ഏഷ്യാ കപ്പില്‍ ഇന്ത്യ എ ടീമിലെ അഞ്ച് ബൗളര്‍മാര്‍ ടീമിനൊപ്പമുണ്ടായിരുന്നു. 

Content Highlights: India to carry three reserve bowlers to ICC World Cup 2019