ലണ്ടന്‍: ഐ.സി.സി.യുടെ ലോകകപ്പ് ഇലവനില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയോ മുന്‍ നായകന്‍ എം. എസ്. ധോനിയോ ഇല്ല. ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ നയിക്കുന്ന ടീമില്‍ രണ്ട് ഇന്ത്യക്കാരാണ് ഇടം നേടിയത്. ഓപ്പണര്‍ രോഹിത് ശര്‍മയും ബൗളര്‍ ജസ്പ്രീത് ബുംറയും.

ഐ.സി.സിയുടെ ഇലവനില്‍ ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന്റെ നാല് താരങ്ങളും ഇന്ത്യയ്ക്ക് പുറമെ ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് രണ്ട് കളിക്കാര്‍ വീതവുമാണുള്ളത്. ബംഗ്ലാദേശില്‍ നിന്ന് ഒരാള്‍ ടീമംഗമായി. ധോനിക്ക് ഇടം നേടാനാവാതെ പോയ ടീമിന്റെ വിക്കറ്റ്കീപ്പര്‍ ഓസ്‌ട്രേലിയയുടെ അലക്‌സ് കാരിയാണ്. ഇംഗ്ലീഷുകാരനായ ജേസണ്‍ റോയാണ് രോഹിത് ശര്‍മയുടെ ഓപ്പണിങ് പങ്കാളി.

ടീം: രോഹിത് ശര്‍മ, ജേസണ്‍ റോയ്, കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), ജോ റൂട്ട്, ഷാക്കിബ് അല്‍ ഹസ്സന്‍, ബെന്‍ സ്‌റ്റോക്‌സ്, അലക്‌സ് കാരി (വിക്കറ്റ്കീപ്പര്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, ജൊഫ്ര ആര്‍ച്ചര്‍, ലോക്കി ഫെര്‍ഗൂസന്‍, ജസ്പ്രീത് ബുംറ, ട്രെന്‍ഡ് ബോള്‍ട്ട് (പന്ത്രണ്ടാമന്‍).

പത്ത് ഇന്നിങ്ില്‍ നിന്നായി അഞ്ച് സെഞ്ചുറികള്‍ അടക്കം 648 റണ്‍സ് നേടിയ രോഹിതാണ് ഈ ലോകകപ്പിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരന്‍.

Content Highlights: ICC WorldCup Eleven MSDhoni VIratKohli Kane Williamson