ന്യൂഡല്‍ഹി: ഇംഗ്ലണ്ടിലും വെയില്‍സിലുമായി മേയ് 30-ന് ആരംഭിക്കുന്ന ലോകകപ്പ് ക്രിക്കറ്റില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിക്ക് പുതിയ ദൗത്യം.

കമന്റേറ്ററായാണ് ഗാംഗുലി ലോകകപ്പിന്റെ ഭാഗമാകുന്നത്. ലോകകപ്പിനായി ഐ.സി.സി പുറത്തിറക്കിയ കമന്റേറ്റര്‍മാരുടെ പട്ടികയില്‍ ഗാംഗുലി ഇടംനേടിയിരുന്നു. 

ഗാംഗുലിയടക്കം ഇന്ത്യയില്‍ നിന്ന് മൂന്നുപേരാണ് പാനലിലുള്ളത്. സഞ്ജയ് മഞ്ജരേക്കറും ഹര്‍ഷ ഭോഗ്‌ലെയുമാണ് മറ്റു രണ്ടുപേര്‍. 

ഈയിടെ അവസാനിച്ച ഐ.പി.എല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമിന്റെ ഉപദേശകനായിരുന്നു ഗാംഗുലി. 

മാര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ പ്രസിഡന്റായി ഈയടുത്ത് തിരഞ്ഞെടുക്കപ്പെട്ട കുമാര്‍ സംഗക്കാരയാണ് പാനലില്‍ ശ്രീലങ്കയില്‍ നിന്നുള്ള ഏക സാന്നിധ്യം. പാകിസ്താനില്‍ നിന്ന് വസീം അക്രവും റമീസ് രാജയും പട്ടികയിലുണ്ട്. 

ഗ്രെയിം സ്മിത്ത്, ബ്രെണ്ടന്‍ മക്കല്ലം, ഷോണ്‍ പൊള്ളോക്ക്, മൈക്കള്‍ ക്ലാര്‍ക്ക് എന്നിവരാണ് പട്ടികയിലെ മറ്റുള്ളവര്‍. ഇഷ ഗുഹ, മെലാനി ജോണ്‍സ്, ആലിസണ്‍ മിച്ചല്‍ എന്നിവരാണ് പട്ടിയിലെ സ്ത്രീ സാന്നിധ്യം.

Content Highlights: icc releases star studded list of commentators sourav ganguly among three indians