ടൗണ്‍ടണ്‍: ലോകകപ്പില്‍ പാകിസ്താനെതെതിരെ ഓസ്‌ട്രേലിയക്ക് 41 റണ്‍സ് വിജയം. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 308 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ പാകിസ്താന്‍ 26 പന്തുകള്‍ ശേഷിക്കെ 266 റണ്‍സിന് എല്ലാവരും പുറത്തായി. 75 പന്തില്‍ 53 റണ്‍സ് എടുത്ത ഓപ്പണര്‍ ഇമാന്‍ ഉള്‍ ഹക്കാണ് പാക് നിരയില്‍ ടോപ് സ്‌കോറര്‍. മുഹമ്മദ് ഹഫീസ് 46 റണ്‍സും വഹാബ് റിയാസ് 45 റണ്‍സും സര്‍ഫറാസ് അഹമ്മദ് 40 റണ്‍സും ഹസന്‍ അലി 32 റണ്‍സും എടുത്തു. 

ഓസ്‌ട്രേലിയക്കായി കമിന്‍സ് 10 ഓവറില്‍ 33 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ എടുത്തു. മിച്ചല്‍ സ്റ്റാര്‍ക്, റിച്ചാഡ്‌സണ്‍ എന്നിവര്‍ രണ്ട് വീതവും കോള്‍ട്ടര്‍ നീല്‍, ആരോണ്‍ ഫിഞ്ച് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും എടുത്തു. സെഞ്ചുറി നേടി ഓസീസ് ബാറ്റിങ്ങിന്റെ നെടുംതൂണായ വാര്‍ണറാണ് മാന്‍ ഓഫ് ദി മാച്ച്.

നേരത്തെ സെഞ്ചുറി നേടിയ ഡേവിഡ് വാര്‍ണറുടെയും അര്‍ധ സെഞ്ചുറി നേടിയ ആരോണ്‍ ഫിഞ്ചിന്റെയും പിന്‍ബലത്തിലാണ് ഓസ്‌ട്രേലിയ 307 റണ്‍സ് നേടിയത്. ഒന്നാം വിക്കറ്റില്‍ ഓപ്പണര്‍മാര്‍ മികച്ച തുടക്കം മുതലാക്കാന്‍ മധ്യനിരക്കും വാലറ്റത്തിനും കഴിയാതെ പോയതോടെയാണ് ഓസ്‌ട്രേലിയന്‍ സ്‌കോര്‍ 307ല്‍ ഒതുങ്ങിയത്. 
 
അവസാന ഓവറുകളില്‍ പാക് ബോളിങ്ങിന് മുന്നില്‍ കളിമറന്ന ഓസ്‌ട്രേലിയക്കായി ഒന്നാം വിക്കറ്റില്‍ ആരോണ്‍ ഫിഞ്ചും ഡേവിഡ് വാര്‍ണറും ചേര്‍ന്ന് 146 റണ്‍സാണ് ഓസ്‌ട്രേലിയക്കായി കുറിച്ചത്. വാര്‍ണര്‍ 111 പന്തില്‍ 107 റണ്‍സും ഫിഞ്ച് 84 പന്തില്‍ 82 റണ്‍സും എടുത്തു. മാക്‌സ്‌വെല്‍ (30), ഷോണ്‍ മാര്‍ഷ് ( 23), ഉസ്മാന്‍ ഖവാജ ( 18), അലക്‌സ് കാരി (20) എന്നിവര്‍ക്ക് കാര്യമായ സംഭാവന നല്‍കാനായില്ല. 

പാകിസ്താനായി മുഹമ്മദ് ആമിര്‍ 10 ഓവറില്‍ 30 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. ഏകദിനത്തില്‍ ആമിറിന്റെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടമാണിത്. ഇതോടെ ഈ ലോകകപ്പില്‍ വിറ്റക്ക് വേട്ടക്കാരുടെ പട്ടികയില്‍ ആമിര്‍ മുന്നിലെത്തി. ഷഹീന്‍ അഫ്രീദി രണ്ടും ഹസന്‍ അലി, വഹാബ് റിയാസ്, മിഹമ്മദ് ഹഫീസ് എന്നിവര്‍ ഓരോ വിക്റ്റ് വീതവും വീഴ്ത്തി.

Australia
Batsman   R B M 4s 6s SR
AJ Finch (c) c Mohammad Hafeez b Mohammad Amir  82 84 94 6 4 97.61
DA Warner c Imam-ul-Haq b Shaheen Shah Afridi 107 111 161 11 1 96.39
SPD Smith c Asif Ali b Mohammad Hafeez 10 13 28 1 0 76.92
GJ Maxwell b Shaheen Shah Afridi 20 10 20 2 1 200.00
UT Khawaja c Wahab Riaz b Mohammad Amir 18 16 18 3 0 112.50
AT Carey † lbw b Mohammad Amir 20 21 31 2 0 95.23
SE Marsh c Shoaib Malik b Mohammad Amir 23 26 46 2 0 88.46
NM Coulter-Nile c †Sarfaraz Ahmed b Wahab Riaz 2 3 9 0 0 66.66
PJ Cummins c †Sarfaraz Ahmed b Hasan Ali 2 6 6 0 0 33.33
MA Starc c Shoaib Malik b Mohammad Amir 3 6 10 0 0 50.00
KW Richardson not out 1 1 3 0 0 100.00

Extras:  19 (lb 10, nb 3, w 6)

TOTAL 307 (49 Overs, RR: 6.26)

Fall of wickets: 1-146 (AJ Finch, 22.1 ov), 2-189 (SPD Smith, 28.4 ov), 3-223 (GJ Maxwell, 33.4 ov), 4-242 (DA Warner, 37.5 ov), 5-277 (UT Khawaja, 42.1 ov), 6-288 (SE Marsh, 44.3 ov), 7-299 (NM Coulter-Nile, 46.2 ov), 8-302 (PJ Cummins, 47.3 ov), 9-304 (AT Carey, 48.3 ov), 10-307 (MA Starc, 48.6 ov)

Bowling O M R W ECON 0s 4s 6s WD NB
Mohammad Amir 10 2 30 5 3.00 37 1 0 1 0
Shaheen Shah Afridi 10 0 70 2 7.00 28 7 1 1 1
Hasan Ali 10 0 67 1 6.70 28 9 0 3 1
Wahab Riaz 8 0 44 1 5.50 23 5 0 1 0
Mohammad Hafeez 7 0 60 1 8.57 14 4 4 0 0
Shoaib Malik 4 0 26 0 6.50 11 1 1 0 1

 

ലൈവ് ബ്ലോഗ് താഴെ വായിക്കാം


Content Highlights: icc cricket world cup australia vs pakistan at taunton county ground