ലണ്ടന്‍:  ഇനി ലോകകപ്പ് ക്രിക്കറ്റിന്റെ നാളുകളാണ്. സീനിയര്‍ താരങ്ങള്‍ക്ക് പുന:സമാഗമത്തിന്റേയും. ഇത്തരത്തിലുള്ള ഒരു ചിത്രമാണ് വീരേന്ദര്‍ സെവാഗ് ആരാധകര്‍ക്കായി ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. 

കളിക്കളത്തിലെ മധുരമുള്ള ഓര്‍മ്മകളുള്ള ഈ ചിത്രത്തില്‍ സെവാഗിനൊപ്പം സൗരവ് ഗാംഗുലിയും ഹര്‍ഭജന്‍ സിങ്ങുമാണുള്ളത്. മൂന്നു പേരും കമന്റേറ്റര്‍മാരായാണ് ലണ്ടനിലെത്തിയിരിക്കുന്നത്. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള സന്നാഹ മത്സരത്തിന് മുമ്പ് മൂന്നു പേരും ഗ്രൗണ്ടിലേക്കിറങ്ങി പളഴ ഓര്‍മ്മകള്‍ പുതുക്കുകയായിരുന്നു, 

ഈ ചിത്രത്തില്‍ മറ്റൊരു കൗതുകം കൂടിയുണ്ട്. ഗാംഗുലി ബെല്‍റ്റ് മുറുക്കുന്നതിനടിയിലാണ് ഈ ചിത്രമെടുത്തിരിക്കുന്നത്. ഇത് ആരാധകര്‍ക്ക് തമാശയ്ക്കുള്ള വകയുണ്ടാക്കി. ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന് ഇപ്പോഴും കുഞ്ഞുങ്ങളുടെ മനസ്സാണ് എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. ഇവര്‍ കളിച്ചിരുന്ന കാലം ഒരിക്കലും മറക്കാനാകില്ലെന്നും ആരാധകര്‍ പറയുന്നു. 

 

 

 

Content Highlights: Ganguly Adjusting His Belt During Reunion With Sehwag and Bhajji