മാഞ്ചെസ്റ്റര്‍: ലോകകപ്പ് സെമിയില്‍ ന്യൂസീലന്‍ഡിനോട് തോറ്റ് ഇന്ത്യ പുറത്തായതിനു പിന്നാലെ മത്സരവുമായി ബന്ധപ്പെട്ട് വിവാദമുയരുന്നു.
ഇന്ത്യയുടെ തേല്‍വിയില്‍ ഏറെ നിര്‍ണായകമായ എം.എസ് ധോനിയുടെ പുറത്താകലിനെ കുറിച്ചാണ് പുതിയ വിവാദം. മത്സരത്തില്‍ 72 പന്തില്‍ നിന്ന് 50 റണ്‍സെടുത്ത ധോനി 49-ാം ഓവറില്‍ മാര്ട്ടിന് ഗുപ്റ്റിലിന്റെ നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടാകുകയായിരുന്നു. ഇതോടെയാണ് കിവീസ് വിജയമുറപ്പിച്ചത്.
എന്നാല്‍ 40 മുതല്‍ 50 വരെയുള്ള ഓവറിലെ മൂന്നാം പവര്‍പ്ലേയിലെ ഫീല്‍ഡിങ് നിയന്ത്രണങ്ങള്‍ തെറ്റിച്ച പന്തിലായിരുന്നു ധോനിയുടെ പുറത്താകല്‍. മൂന്നാം പവര്‍പ്ലേയില്‍ 30 യാര്‍ഡ് സര്‍ക്കിളിനു പുറത്ത് അഞ്ചു ഫീല്ഡര്മാരിലധികം ഉണ്ടാകാന്‍ പാടില്ലെന്നാണ് നിയമം. ധോനി പുറത്തായ പന്ത് മാറ്റ് ഹെന്റി എറിയുമ്പോള്‍ 30 യാര്‍ഡ് സര്‍ക്കിളിനു പുറത്ത് ആറ് ഫീല്‍ഡര്‍മാരുണ്ടായിരുന്നു. അതായത് നിയമം തെറ്റിച്ചായിരുന്നു ഈ പന്തില്‍ കിവീസിന്റെ ഫീല്‍ഡ് ഒരുക്കിയത്.
ഇക്കാര്യം അമ്പയര്‍മാര്‍ ശ്രദ്ധിച്ചതുമില്ല. പിന്നീട് ഇത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. ലോകകപ്പിലെ അമ്പയറിങ്ങിനെതിരേ നിരവധി പരാതികളാണ് ഉയരുന്നത്.
ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 240 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 49.3 ഓവറില്‍ 221 റണ്‍സിന് ഓള് ഔട്ടാകുകയായിരുന്നു. 18 റണ്‍സിനായിരുന്നു തോല്‍വി.
Pathetic umpiring . This was No ball , not more than 5 fielders are allowed outside inner circle. #INDvsNZ #noball #Dhoni #Jadeja #TeamIndia #winorloss #hardluck pic.twitter.com/jo5j3zNh8X
— Jay makadia (@Imjeymakadia) 10 July 2019
Content Highlights: game changer ms dhoni was dismissed on a no ball