ലണ്ടന്‍: ഈ ലോകകപ്പിലെ ആദ്യ സെഞ്ചുറിയാണ് പാകിസ്താന് എതിരായ മത്സരത്തില്‍ ഇംഗ്ലണ്ടിനായി ജോ റൂട്ട് കുറിച്ചത്. തൊട്ടുപിന്നാലെ സഹതാരം ജോസ് ബട്ട്‌ലറും സെഞ്ചുറി തികച്ചു. ലോകകപ്പിലെ ആദ്യ സെഞ്ചുറിയും രണ്ടാം സെഞ്ചുറിയും ഒരേ മത്സരത്തില്‍ സഹതാരങ്ങള്‍ കുറിച്ചു എന്ന പ്രത്യേകതയും ഇംഗ്ലണ്ട് - പാകിസ്താന്‍ മത്സരത്തിന് സ്വന്തം. 

എന്നാല്‍ ഇതാദ്യമായല്ല ഒരു ലോകകപ്പിലെ ആദ്യ സെഞ്ചുറിയും രണ്ടാം സെഞ്ചുറിയും ഒരു മത്സരത്തില്‍ ഓരേ ടീമിലെ തന്നെ താരങ്ങള്‍ കുറിക്കുന്നത്. മുമ്പ് രണ്ട് തവണ ലോകകപ്പിലെ ആദ്യ സെഞ്ചുറിയും രണ്ടാം സെഞ്ചുറിയും സഹതാരങ്ങള്‍ അടിച്ചെടുത്തിരുന്നു. രണ്ടു പ്രാവശ്യവും അവ നേടിയത് ഇന്ത്യന്‍ കളിക്കാരാണ് എന്നുള്ളതാണ് മറ്റൊരു സവിശേഷത.

1999 ലോകകപ്പിലാണ് ആദ്യമായി ഒരു ലോകകപ്പിലെ ആദ്യ സെഞ്ചുറിയും രണ്ടാം സെഞ്ചുറിയും ഒരു മത്സരത്തില്‍ ഒരേ ടീമിലെ താരങ്ങള്‍ കുറിക്കുന്നത്. കെനിയക്കെതിരെ ബ്രിസ്‌റ്റോളില്‍ ദ്രാവിഡും സച്ചിനും സെഞ്ചുറികള്‍ നേടി. 2011ല്‍ ബംഗ്ലാദേശിനെതിരെയും ഇന്ത്യന്‍ താരങ്ങള്‍ സമാന നേട്ടം കൈവരിച്ചു. ധാക്കയില്‍ നടന്ന മത്സരത്തില്‍ സേവാഗും കോലിയുമാണ് നേട്ടം കൈവരിച്ചത്.

Content Highlights: Jos Buttler, Joe Root, ICC Cricket World Cup 2019