ലോര്‍ഡ്‌സ്: ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ കിരീടസാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന ടീമാണ് ആതിഥേയരായ ഇംഗ്ലണ്ട്. എന്നാല്‍ ഏകദിന റാങ്കിങ്ങില്‍ ഒന്നാമതുള്ള ആതിഥേയര്‍ സെമി കാണാതെ പുറത്താകുമോ എന്ന ആശങ്കയിലാണ് ആരാധകര്‍ ഇപ്പോള്‍. ഓസ്‌ട്രേലിയയോട് 64 റണ്‍സിന് കീഴടങ്ങിയ ഇംഗ്ലണ്ട് ഈ ലോകകപ്പില്‍ നേരിടുന്ന മൂന്നാമത്തെ തോല്‍വിയാണിത്. തുടര്‍ച്ചയായ രണ്ടാം തോല്‍വിയും. കഴിഞ്ഞ മത്സരത്തില്‍ ശ്രീലങ്കയോട് 20 റണ്‍സിന് പരാജയപ്പെട്ടിരുന്നു. 2017 ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം രണ്ട് ഏകദിനങ്ങളില്‍ തുടര്‍ച്ചയായി ഇംഗ്ലണ്ട് തോല്‍ക്കുന്നത് ഇത് ആദ്യമാണ്. ഇതും ഇംഗ്ലീഷ് ആരാധകരുടെ ആശങ്കയേറ്റുന്നു.
1992-ന് ശേഷം ലോകകപ്പില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിക്കാന്‍ കഴിയാത്ത ഇംഗ്ലണ്ടിന് ആ റെക്കോഡ് തിരുത്താനും കഴിഞ്ഞില്ല.
ശ്രീലങ്കയ്‌ക്കെതിരേ 233 റണ്‍സ് പിന്തുടരാന്‍ കഴിയാതെ വീണ ഇംഗ്ലണ്ട് ഓസ്‌ട്രേലിയക്കെതിരേയും ഇതു തന്നെ ആവര്‍ത്തിച്ചു. 286 റണ്‍സ് പിന്തുടര്‍ന്ന് 221ന് എല്ലാവരും പുറത്തായി. ആകെ പിടിച്ചുനിന്നത് ബെന്‍ സ്റ്റോക്ക്‌സ് മാത്രമാണ്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ എണ്ണം പറഞ്ഞൊരു പന്ത് ബെന്‍ സ്റ്റോക്ക്‌സിന്റെ ബെയ്ല്‍ ഇളക്കി. 114 പന്തില്‍ 89 റണ്‍സുമായി സ്റ്റോക്ക്‌സ് പുറത്ത്.
മിച്ചല്‍ സ്റ്റാര്‍ക്കിന്റെ യോര്‍ക്കറുകളായിരുന്നു ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാരെ വട്ടം കറക്കിയത്. ഒപ്പം അഞ്ചു വിക്കറ്റുമായി ബെഹെറെന്‍ഡോര്‍ഫും സ്റ്റാര്‍ക്കിനൊപ്പം നിന്നു. ഇതോടെ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരം വീണ്ടും സ്റ്റാര്‍ക്ക് തന്നെയായി. ഇംഗ്ലണ്ടിന്റെ നാല് വിക്കറ്റെടുത്ത സ്റ്റാര്‍ക്കിന്റെ അക്കൗണ്ടില്‍ 19 ഇരകളായി.
രണ്ടാമതുള്ള ഇംഗ്ലീഷ് താരം ജോഫ്ര ആര്‍ച്ചര്‍ 16 വിക്കറ്റുമായി രണ്ടാമതുണ്ട്. 15 വിക്കറ്റെടുത്ത മുഹമ്മദ് ആമിര്‍ മൂന്നാം സ്ഥാനത്തും 14 വിക്കറ്റെടുത്ത ന്യൂസിലൻഡ് താരം ലോക്കി ഫെര്‍ഗൂസന്‍ നാലാം സ്ഥാനത്തുമുണ്ട്. 13 വിക്കറ്റെടുത്ത ഇംഗ്ലണ്ടിന്റെ മാര്‍ക്ക് വുഡ് ആണ് അഞ്ചാമത്.
Starc gets Stokes with a 😍 yorker!#CmonAussie | #CWC19 pic.twitter.com/9BRwsv4YpW
— ICC (@ICC) June 25, 2019
Content Highlights: England feeling the pressure after another defeat World Cup 2019