ലണ്ടന്‍: അഫ്ഗാനിസ്താന്‍ ഒരു ഇന്നിങ്സില്‍ അടിച്ചെടുത്ത 160 റണ്‍സ് മറികടക്കാന്‍ ഇംഗ്ലണ്ടിന് വേണ്ടിവന്നത് 105 പന്തുകള്‍ മാത്രം. തിങ്കളാഴ്ച സന്നാഹമത്സരത്തില്‍ അഫ്ഗാനിസ്താനെ ഒമ്പതു വിക്കറ്റിന് തോല്‍പ്പിച്ച് ഇംഗ്ലണ്ട് ലോകകപ്പിന്റെ ഒരുക്കം പൂര്‍ത്തിയാക്കി. 

സ്‌കോര്‍: അഫ്ഗാനിസ്താന്‍ 38.4 ഓവറില്‍ 160 റണ്‍സിന് പുറത്ത്. ഇംഗ്ലണ്ട് 17.3 ഓവറില്‍ ഒരു വിക്കറ്റിന് 161. 

ഇംഗ്ലണ്ടിന്റെ ഓപ്പണര്‍ ജാസന്‍ റോയ് (46 പന്തില്‍ 89), ജോ റൂട്ട് (37 പന്തില്‍ 29) എന്നിവര്‍ പുറത്താകാതെനിന്നു. ജോണി ബെയര്‍‌സ്റ്റോ 22 പന്തില്‍ 39 റണ്‍സെടുത്ത് മടങ്ങി. 

ജോഫ്രെ ആര്‍ച്ചര്‍ (5.4 ഓവറില്‍ 32 റണ്‍സിന് മൂന്നുവിക്കറ്റ്), ജോ റൂട്ട് (6 ഓവറില്‍ 22 റണ്‍സിന് മൂന്നുവിക്കറ്റ്) എന്നിവരുടെ ബൗളിങ്ങാണ് അഫ്ഗാനിസ്താനെ തകര്‍ത്തത്. 42 പന്തില്‍ 44 റണ്‍സെടുത്ത മുഹമ്മദ് നബി അഫ്ഗാനിസ്താന്റെ ടോപ് സ്‌കോററായി.

Content Highlights: England beat Afghanistan by nine wickets Cricket World Cup warmup