മാഞ്ചെസ്റ്റര്‍: ലോകകപ്പ് സെമിയില്‍ ന്യൂസീലന്‍ഡിനെതിരേ ഇന്ത്യയ്ക്ക് 18 റണ്‍സ് തോല്‍വി. 240 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 49.3 ഓവറില്‍ 221-ന് പുറത്തായി.

92 റണ്‍സില്‍ ആറാം വിക്കറ്റ് നഷ്ടമായ ശേഷം ക്രീസില്‍ ഒന്നിച്ച രവീന്ദ്ര ജഡേജയും എം.എസ് ധോനിയും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 116 റണ്‍സ് ചേര്‍ത്ത് ഇന്ത്യയെ വിജയത്തിലെത്തിക്കുമെന്ന പ്രതീക്ഷയുണര്‍ത്തിയിരുന്നു. എന്നാല്‍ 48-ാം ഓവറില്‍ ജഡേജയും 49-ാം ഓവറില്‍ ധോനിയും പുറത്തായതോടെ ഇന്ത്യ മത്സരം കൈവിട്ടു.

59 പന്തുകള്‍ നേരിട്ട ജഡേജ 77 റണ്‍സെടുത്തു. 72 പന്തില്‍ നിന്നും 50 റണ്‍സെടുത്ത ധോനി റണ്ണൗട്ടാകുകയായിരുന്നു.

ICC World Cup 2019

ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 240 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ തുടക്കം തന്നെ വന്‍ തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ അഞ്ചു റണ്‍സുള്ളപ്പോള്‍ ഇന്ത്യയുടെ ആദ്യ മൂന്ന് ബാറ്റ്സ്മാന്‍മാരും മടങ്ങി. രോഹിത് ശര്‍മ (1), കെ.എല്‍. രാഹുല്‍ (1), ക്യാപ്റ്റന്‍ വിരാട് കോലി (1) എന്നിവര്‍ യാതൊരു സംഭാവനകളുമില്ലാതെ പുറത്തായി.

25 പന്തുകള്‍ നേരിട്ട് ആറു റണ്‍സെടുത്ത ദിനേഷ് കാര്‍ത്തിക്കിനെ മാറ്റ് ഹെന്റി മടക്കി. പിന്നാലെ ഋഷഭ് പന്തും ഹാര്‍ദിക് പാണ്ഡ്യയും ആറാം വിക്കറ്റില്‍ 47 റണ്‍സ് ചേര്‍ത്തു. 56 പന്തുകള്‍ നേരിട്ട് 32 റണ്‍സെടുത്ത ഋഷഭ് പന്തിനെ പുറത്താക്കി മിച്ചല്‍ സാന്റ്നറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. അധികം വൈകാതെ 62 പന്തില്‍ നിന്ന് 32 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയേയും സാന്റ്നര്‍ തന്നെ മടക്കി.

With No Dhoni in Sight, and Twitter Has Some Questions

നേരത്തെ ആദ്യം ബാറ്റു ചെയ്ത കിവീസ് നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സെടുത്തു. മഴ കാരണം ചൊവ്വാഴ്ച്ച നിര്‍ത്തിവെച്ച മത്സരം റിസര്‍വ് ദിനമായ ബുധനാഴ്ച പുനഃരാരംഭിക്കുകയായിരുന്നു. 46.1 ഓവറില്‍ അഞ്ചു വിക്കറ്റിന് 211 റണ്‍സ് എന്ന നിലയിലാണ് ബുധനാഴ്ച കിവീസ് ഇന്നിങ്സ് ആരംഭിച്ചത്.

റിസര്‍വ് ദിനത്തിന്റെ തുടക്കത്തില്‍ തന്നെ 74 റണ്‍സെടുത്ത റോസ് ടെയ്‌ലറെ രവീന്ദ്ര ജഡേജ റണ്ണൗട്ടാക്കി. 90 പന്തുകള്‍ നേരിട്ടാണ് ടെയ്‌ലര്‍ 74 റണ്‍സെടുത്തത്. പിന്നാലെ 10 റണ്‍സെടുത്ത ടോം ലാഥത്തെ ഭുവനേശ്വറിന്റെ പന്തില്‍ ജഡേജ ക്യാച്ചെടുത്തു. അതേ ഓവറില്‍ തന്നെ ഭുവി മാറ്റ് ഹെന്റിയേയും പുറത്താക്കി.

Icc Cricket World Cup 2019

നേരത്തെ, ടോസ് നേടിയ കിവീസ് നായകന്‍ കെയ്ന്‍ വില്യംസന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ ഒരു റണ്ണുള്ളപ്പോള്‍ തന്നെ കിവീസിന് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ നഷ്ടമായി. വൈകാതെ ഹെന്റി നിക്കോള്‍സും (28) മടങ്ങി. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും റോസ് ടെയ്‌ലറും ചേര്‍ന്ന് മെല്ലപ്പോക്ക് കൂട്ടുകെട്ട് കിവീസിനെ 134-ല്‍ എത്തിച്ചു. 95 പന്തുകള്‍ നേരിട്ട് 67 റണ്‍സെടുത്ത വില്യംസണെ ചാഹല്‍ പുറത്താക്കുകയായിരുന്നു. 

ജിമ്മി നീഷം (12), കോളിന്‍ ഗ്രാന്ദോം (16) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ഇന്ത്യയ്ക്കായി ഭുവനേശ്വര്‍ കുമാര്‍ 10 ഓവറില്‍ 43 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ബുംറ, ചാഹല്‍, ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. 

ജസ്പ്രീത് ബുമ്ര, യുസ്വേന്ദ്ര ചെഹല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

New Zealand
Batsman   R B M 4s 6s SR
Martin Guptill c Kohli b Bumrah 1 14 15 0 0 7.14
Henry Nicholls b Jadeja 28 51 87 2 0 54.90
Kane Williamson c Jadeja b Chahal 67 95 137 6 0 70.52
James Neesham c Karthik b Pandya 12 18 130 1 0 66.66
Colin de Grandhomme c †Dhoni b Kumar 16 10 28 2 0 160.00
Tom Latham c Jadeja b Kumar 10 11 22 0 0 90.90
Mitchell Santner not out 9 6 13 1 0 150.00
Matt Henry c Kohli b Kumar 1 2 6 0 0 50.00
Trent Boult not out 3 3 6 0 0 100.00

Extras 18 (lb 5, w 13)

TOTAL 239/8 (50 Overs, RR: 4.78)

Yet to bat:  LH Ferguson

Fall of wickets: 1-1 (Martin Guptill, 3.3 ov), 2-69 (Henry Nicholls, 18.2 ov), 3-134 (Kane Williamson, 35.2 ov), 4-162 (James Neesham, 40.6 ov), 5-200 (Colin de Grandhomme, 44.4 ov), 6-225 (Ross Taylor, 47.6 ov), 7-225 (Tom Latham, 48.1 ov), 8-232 (Matt Henry, 48.6 ov)

Bowling O M R W ECON 0s 4s 6s WD NB
B Kumar 10 1 43 3 4.30 32 2 0 0 0
JJ Bumrah 10 1 39 1 3.90 31 1 0 0 0
HH Pandya 10 0 55 1 5.50 29 5 0 5 0
RA Jadeja 10 0 34 1 3.40 38 2 0 0 0
YS Chahal 10 0 63 1 6.30 28 5 1 4 0

 

India
Batsman   R B M 4s 6s SR
KL Rahul c †Latham b Henry 1 7 18 0 0 14.28
Rohit Sharma c †Latham b Henry 1 4 7 0 0 25.00
Virat Kohli lbw b Boult 1 6 8 0 0 16.66
Rishabh Pant c de Grandhomme b Santner 32 56 89 4 0 57.14
Dinesh Karthik c Neesham b Henry 6 25 29 1 0 24.00
Hardik Pandya c Williamson b Santner 32 62 81 2 0 51.61
MS Dhoni  run out (Guptill) 50 72 114 1 1 69.44
Ravindra Jadeja c Williamson b Boult 77 59 84 4 4 130.50
Bhuvneshwar Kumar b Ferguson 0 1 10 0 0 0.00
Yuzvendra Chahal c †Latham b Neesham 5 5 8 1 0 100.00
Jasprit Bumrah not out 0 0 4 0 0 -

Extras:  16 (lb 3, w 13)

TOTAL: 221 all out (49.3 Overs, RR: 4.46)

Fall of wickets: 1-4 (Rohit Sharma, 1.3 ov), 2-5 (Virat Kohli, 2.4 ov), 3-5 (KL Rahul, 3.1 ov), 4-24 (Dinesh Karthik, 9.6 ov), 5-71 (Rishabh Pant, 22.5 ov), 6-92 (Hardik Pandya, 30.3 ov), 7-208 (Ravindra Jadeja, 47.5 ov), 8-216 (MS Dhoni, 48.3 ov), 9-217 (Bhuvneshwar Kumar, 48.6 ov), 10-221 (Yuzvendra Chahal, 49.3 ov)

Bowling O M R W ECON 0s 4s 6s WD NB
TA Boult 10 2 42 2 4.20 36 4 0 3 0
MJ Henry 10 1 37 3 3.70 42 5 0 3 0
LH Ferguson 10 0 43 1 4.30 36 1 2 2 0
C de Grandhomme 2 0 13 0 6.50 4 0 0 1 0
JDS Neesham 7.3 0 49 1 6.53 22 3 1 3 0
MJ Santner 10 2 34 2 3.40 40 0 2 1 0

Player Of The Match: Matt Henry

മത്സരത്തിന്റെ തത്മസയ വിവരണം വായിക്കാം...

Content Highlights: Cricket World Cup semi final to resume on Wednesday