ദുബായ്: എല്ലാവരും ഒന്നിനൊന്നു മികച്ച കളിക്കാരായാല്‍ എന്തുചെയ്യും?  പലര്‍ക്കും ടീമില്‍ സ്ഥാനം കണ്ടെത്താന്‍ കഴിയില്ല. ഏകദിന ലോകകപ്പിനുള്ള ഓരോ ടീമിനേയും പ്രഖ്യാപിച്ചപ്പോള്‍ ഈ പ്രതിസന്ധിയുണ്ടായിരുന്നു. പതിനഞ്ചംഗ ടീമില്‍ പലപ്പോഴും മികച്ച താരങ്ങള്‍ക്ക് തന്നെ ഇടം നോടനായില്ല. ഇതു ആരാധകരേയും എതിരാളികളേയും ഒരുപോലെ ഞെട്ടിക്കുന്ന തീരുമാനങ്ങളായിരുന്നു.

ഇന്ത്യന്‍ ടീമില്‍ യുവതാരം ഋഷഭ് പന്ത് ഇടം നേടാത്തത് മുന്‍ താരങ്ങളെ അടക്കം അദ്ഭുതപ്പെടുത്തിയിരുന്നു. ഓസീസ് ടീമിലാകട്ടെ, മികച്ച ഫോമിലുള്ള പീറ്റന്‍ ഹാന്‍ഡ്‌സ്‌കോമ്പിനെയാണ് തഴഞ്ഞത്. 

ഇങ്ങനെ ഹതഭാഗ്യരുടെ പട്ടിക ഐ.സി.സി തന്നെ പുറത്തുവിട്ടിരിക്കുകയാണ്. അണ്‍ലക്കി ഇലവന്‍ എന്ന പേരിലാണ് ഇത്. പാക് താരം മുഹമ്മദ് റിസ്വാന്‍, ശ്രീലങ്കയുടെ നിരോഷന്‍ ഡിക്ക്വെല്ല, ഇന്ത്യന്‍ താരങ്ങളായ ഋഷഭ് പന്ത്, അമ്പാട്ടി റായുഡു, ലങ്കയുടെ ബാറ്റ്‌സ്മാന്‍ ദിനേഷ് ചാണ്ഡിമല്‍, ഓസീസ് താരം പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ്, വിന്‍ഡീസിന്റെ കീറോണ്‍ പൊള്ളാര്‍ഡ്, ഇംഗ്ലീഷ് താരം ജോഫ്ര ആര്‍ച്ചര്‍, പാകിസ്താന്റെ ആസിഫ് അലി, ലങ്കയുടെ സ്പിന്നര്‍ അകില ധനഞ്ജയ, പാക് പേസര്‍ മുഹമ്മദ് ആമിര്‍ എന്നിവരാണ് ഐ.സി.സിയുടെ അണ്‍ലക്കി ഇലവനില്‍ ഇടം പിടിച്ചത്.

Content Highlights: Cricket World Cup 2019 Unlucky XI