ട്രെന്റ്ബ്രിഡ്ജ്: സിക്‌സ് എവിടെയുണ്ടോ അവിടെയെല്ലാം ക്രിസ് ഗെയ്ല്‍ ഉണ്ടാകും. ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പ് ക്രിക്കറ്റിലും അതുതന്നെ ആവര്‍ത്തിച്ചു. ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടിയ താരം എന്ന റെക്കോഡ് ഇനി യൂണിവേഴ്‌സല്‍ ബോസിന് സ്വന്തം.

പാകിസ്താനെതിരായ മത്സരത്തില്‍ സിക്‌സ് അടിച്ചാണ് ഗെയ്ല്‍ റെക്കോഡ് പുസ്തകത്തില്‍ ഒന്നാമതെത്തിയത്. ഇതോടെ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സ് പിന്നിലായി. ഗെയ്‌ലിന്റെ അക്കൗണ്ടില്‍ ഇതോടെ 39 സിക്‌സ് ആയി. 

ഡിവില്ലിയേഴ്‌സ് ലോകകപ്പില്‍ നേടിയത് 37 സിക്‌സ് ആണ്. മൂന്നാമതുള്ള മുന്‍ ഓസ്‌ട്രേലിയന്‍ താരം റിക്കി പോണ്ടിങ് നേടിയത് 31 സിക്‌സ് ആണ്.  

പ്രായം തളര്‍ത്താത്ത പോരാട്ടമാണ് ട്രെന്റ്ബ്രിഡ്ജിലും ഗെയ്ല്‍ പുറത്തെടുത്തത്. 34 പന്തില്‍ മുപ്പതിയൊമ്പതുകാരന്‍ അര്‍ദ്ധശതകം പൂര്‍ത്തിയാക്കി. ആറു ഫോറും മൂന്നു സിക്‌സും ഗെയ്‌ലിന്റെ ബാറ്റില്‍ നിന്ന് പിറന്നു. ഏകദിനത്തില്‍ ഗെയ്‌ലിന്റെ 52-ാം അര്‍ദ്ധ സെഞ്ചുറിയാണിത്.

Content Highlights: Chris Gayle Creates Record For Most Sixes in World Cup History