ധാക്ക: ഏകദിന ലോകകപ്പിനുള്ള ബംഗ്ലാദേശിന്റെ പതിഞ്ചംഗ ടീമിനെ പ്രഖ്യാപിച്ചു. പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ഷാക്കിബ് അല്‍ ഹസ്സനാണ് വൈസ് ക്യാപ്റ്റന്‍. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് ഫൈനലിനിടെയാണ് ഷാക്കിബിന്റെ വിരലിന് പരിക്കേറ്റത്. 

മഷ്‌റഫ് മൊര്‍ത്താസയാണ് ടീം ക്യാപ്റ്റന്‍. ഷാക്കിബ് ടീമിലെത്തിയതോടെ മോമിനുല്‍ ഹഖിന് സ്ഥാനം നഷ്ടമായി. വിക്കറ്റ് കീപ്പറായി ലിറ്റണ്‍ ദാസ് ടീമില്‍ ഇടം നേടി. ഇമ്രുല്‍ ഖൈസിനെ മറികടന്നാണ് ലിറ്റണ്‍ ദാസ് ടീമിലെത്തിയത്. ന്യൂസീലന്‍ഡ് പരമ്പരയില്‍ ലിറ്റണ്‍ ദാസ് മോശം ഫോമിലായിരുന്നു. പക്ഷേ സെലക്ടമാരുടെ വിശ്വാസം നിലനിര്‍ത്താന്‍ ലിറ്റണ്‍ ദാസിന് കഴിഞ്ഞു. 

തമീം ഇഖ്ബാല്‍, മഹ്മൂദുള്ള, സൗമ്യ സര്‍ക്കാര്‍, മുഷ്ഫീഖുര്‍ റഹീം, സാബിര്‍ റഹ്മാന്‍, മുസ്തഫിസുര്‍ റഹ്മാന്‍, റൂബല്‍ ഹൊസൈന്‍ എന്നിവരെല്ലാം ടീമില്‍ ഇടം നേടി. ആദ്യ ലോകകപ്പിനുള്ള ഒരുക്കത്തിലാണ് മുഹമ്മദ് മിഥുന്‍. ഏഷ്യാ കപ്പില്‍ കളിച്ച ഇരുപത്തിമൂന്നുകാരന്‍ മൊസദേക്ക് ഹുസൈനും ഇംഗ്ലണ്ടിലേക്ക് വിമാനം കയറും. 

 

Content Highlights: Bangladesh World Cup squad Shakib Al Hasan returns after injury