ഡേറം: ഒരു ഘട്ടത്തില്‍ വിജയത്തിലേക്കെന്നു തോന്നിച്ച വെസ്റ്റിന്‍ഡീസ് ഇന്നിങ്‌സിന് ലങ്ക തടയിട്ടത് സെഞ്ചുറി വീരന്‍ നിക്കോളാസ് പുരന്റെ വിക്കറ്റോടെയായിരുന്നു. 

ഈ വിക്കറ്റിന് ലങ്ക നന്ദിപറയുന്നതോ മുന്‍ ക്യാപ്റ്റന്‍ ഏയ്ഞ്ചലോ മാത്യൂസിനോടും. ഈ ലോകകപ്പില്‍ മാത്യൂസ് എറിഞ്ഞ ആദ്യ പന്തായിരുന്നു ഇത്. 2017 ഡിസംബറിനു ശേഷം ഇതാദ്യമായാണ് മാത്യൂസ് ലങ്കയ്ക്കായി പന്തെറിയാനെത്തിയത്. 103 പന്തില്‍ നിന്ന് 118 റണ്‍സെടുത്ത പുരന്‍ പുറത്തായതോടെയാണ് ലങ്ക വിജയമുറപ്പിച്ചത്. 

നിരന്തരമായി അലട്ടിയ പരിക്കുകള്‍ കാരണമാണ് മാത്യൂസ് ഒന്നര വര്‍ഷം മുന്‍പ് ബൗളിങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്. മത്സരത്തില്‍ രണ്ട് ഓവര്‍ എറിഞ്ഞ മാത്യൂസ് ആറു റണ്‍സ് മാത്രം വഴങ്ങിയാണ് ഒരു വിക്കറ്റ് വീഴ്ത്തിയത്. 

Content Highlights: angelo mathews first ball wicket after 2017 december