കൊല്‍ക്കത്ത: ഐ ലീഗ് ഫുട്ബോളില്‍ സീസണിലെ ആദ്യ കൊല്‍ക്കത്ത നാട്ടങ്കം ഞായറാഴ്ച നടക്കുമ്പോള്‍ അതിനൊരു പ്രത്യേകതയുണ്ട്. മോഹന്‍ബഗാന്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബ് എ.ടി.കെ.യുമായി ലയനം പ്രഖ്യാപിച്ചതിനുശേഷം ആദ്യമായി കളിക്കാനിറങ്ങുകയാണ്. 

പ്രഖ്യാപനത്തിന് ശേഷമുള്ള ആദ്യ നാട്ടങ്കം കൂടിയാണിത്. സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ വൈകുന്നേരം അഞ്ചുമണിക്കാണ് ബഗാനും ഈസ്റ്റ്ബംഗാളും നേര്‍ക്കുനേര്‍ വരുന്നത്.

ലീഗില്‍ ഏഴ് കളിയില്‍നിന്ന് 14 പോയന്റുമായി മോഹന്‍ബഗാന്‍ ഒന്നാം സ്ഥാനത്താണ്. ആറു കളിയില്‍നിന്ന് എട്ട് പോയന്റുമായി ഈസ്റ്റ് ബംഗാള്‍ അഞ്ചാമതും. അവസാനം കളിച്ച അഞ്ച് മത്സരങ്ങളില്‍ ബഗാന്‍ നാലിലും ജയിച്ചപ്പോള്‍ ഈസ്റ്റ് ബംഗാളിന് രണ്ടെണ്ണത്തില്‍ മാത്രമേ ജയം കാണാനായുള്ളൂ.

Content Highlights: Mohun Bagan Face East Bengal in Kolkata Derby I League 2020