ന്യൂഡല്‍ഹി: ഐ ലീഗ് ഫുട്‌ബോളിന് നവംബര്‍ 30ന് തുടക്കമാവും. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ ലീഗ് കമ്മിറ്റിയാണ് തിയ്യതി സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. വൈസ് പ്രസിഡന്റ് സുബ്രത ദത്ത അധ്യക്ഷനായിരുന്നു.

ടൂര്‍ണമെന്റിന്റെ സംപ്രേക്ഷണം സംബന്ധിച്ചും തീരുമാനമായിട്ടുണ്ട്. എന്നാല്‍, അതാരാണെന്ന് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.

ലീഗ് ആരംഭിച്ചുകഴിഞ്ഞാല്‍ ഒരു ക്ലബിന് പരമാവധി മൂന്ന് വിദേശ താരങ്ങളെ മാറ്റാം. മത്സരം നടക്കുമ്പോള്‍ ഒരു ടീമിന് എട്ട് ഒഫിഷ്യലുകളെ മാത്രമേ ബെഞ്ചില്‍ ഇരുത്താന്‍ അനുവാദമുണ്ടാവൂ. മത്സരിപ്പിക്കാവുന്ന അണ്ടര്‍ 22 കളിക്കാരുടെ ക്വാട്ട സംബന്ധിച്ച തീരുമാനം ക്ലബുകളുമായുള്ള ചര്‍ച്ചയ്‌ക്കൊടുവില്‍ തീരുമാനിക്കും.

എ.ടികെ, ജംഷേദ്പുര്‍ എഫ്.സി, ബെംഗളൂരു എഫ്.സി, ചെന്നൈയിന്‍ എഫ്.സി, എഫ്.സി.ഗോവ, കേരള ബ്ലാസ്‌റ്റേഴ്‌സ്, മുംബൈ സിറ്റി എഫ്.സി, ഹൈദരാബാദ് എഫ്.സി, പഞ്ചാബ്. എഫ്.സി എന്നിവര്‍ക്കും എ.ഐ.എഫ്.എഫിന്റെ ഡെലപ്‌മെന്റ് ടീമിനും എന്നീ ടീമുകളെ അടുത്ത സീസണിലെ രണ്ടാം ഡിവിഷനില്‍ കളിക്കാന്‍ അനുമതിയും നല്‍കിയിട്ടുണ്ട്.

Content Highlights: I-League to commence on November 30, official broadcaster to be confirmed within a week