കോഴിക്കോട്: ഐ-ലീഗ് ഫുട്‌ബോള്‍ മിനര്‍വ പഞ്ചാബിനെ സമനിലയില്‍ പിടിച്ച് ഗോകുലം എഫ്.സി. ഗോകുലത്തിന്റെ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി.

34-ാം മിനിറ്റില്‍ കാമറൂണ്‍ താരം അസര്‍ പിയറിക് ദിപന്‍ഡയുടെ ഗോളിലൂടെ മിനര്‍വ പഞ്ചാബ് ലീഡെടുത്തു. എന്നാല്‍ 63-ാം മിനിറ്റില്‍ ഗോകുലം സമനില ഗോള്‍ നേടി. ട്രിനാഡ് ആന്റ് ടൊബാഗൊ താരം നഥാനിയല്‍ ഗാര്‍ഷ്യയാണ് ലക്ഷ്യം കണ്ടത്.

സമിനലയോടെ 14 മത്സരങ്ങളില്‍ 22 പോയിന്റുമായി മിനര്‍വ രണ്ടാം സ്ഥാനത്താണ്. 13 മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുള്ള ഗോകുലം ഏഴാം സ്ഥാനത്താണ്.

Content Highlights: I League 2020 Gokulam FC vs Minerva Punjab