പനാജി: ഐ ലീഗ് ഫുട്‌ബോളില്‍ തുടര്‍ച്ചയായ രണ്ടാം ജയവുമായി കേരളത്തിന്റെ സ്വന്തം ഗോകുലം കേരള എഫ്.സി. ഇന്ത്യന്‍ ആരോസിനെതിരേ മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ഗോകുലത്തിന്റെ ജയം. ഇതോടെ പോയന്റ് പട്ടികയില്‍ ഒന്നാമതെത്താനും ഗോകുലത്തിനായി. 

49-ാം മിനിറ്റില്‍ ഹെന്റി കിസേക്കയാണ് ഗോകുലത്തിന്റെ വിജയഗോള്‍ നേടിയത്. ജസ്റ്റിന്‍ ജോര്‍ജിന്റെ പാസില്‍നിന്നായിരുന്നു കിസേക്കയുടെ ഗോള്‍. 77-ാം മിനിറ്റില്‍ ഡിഫന്‍ഡര്‍ ആന്ദ്രെ എറ്റിനെ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെ 10 പേരുമായാണ് ഗോകുലം മത്സരം പൂര്‍ത്തിയാക്കിയത്.

ഇന്നു നടന്ന മറ്റൊരു മത്സരത്തില്‍ നെറോക്ക എഫ്.സി എതിരില്ലാത്ത ഒരു ഗോളിന് ഐസോളിനെ തോല്‍പ്പിച്ചു.

Content Highlights: I-League 2019-20 Gokulam Kerala beat Indian Arrows