ശ്രീനഗര്‍: വമ്പന്‍ ജയത്തോടെ ഐ ലീഗ് ഫുട്ബോളില്‍ റിയല്‍ കശ്മീര്‍ മൂന്നാമത്. ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ റിയല്‍ കശ്മീര്‍ ഷില്ലോങ് ലജോങ്ങിനെ (6-1) തകര്‍ത്തുവിട്ടു.

കശ്മീരിനായി അബെദ്നെഗോ ടെറ്റെ (25, 83) ഇരട്ടഗോള്‍ നേടി. മാസോണ്‍ റോബര്‍ട്ടണ്‍സണ്‍ (37), നാഗെന്‍ തമാങ് (42), ഗൊഹേറ ക്രിസോ (50), സുര്‍ചന്ദ്ര സിങ് (74) എന്നിവര്‍ ഓരോ ഗോളും നേടി. സാമുവല്‍ കിന്‍ഷിയുടെ (28) വകയായിരുന്നു ലജോങ്ങിന്റെ ഗോള്‍. 

ഏഴു മത്സരങ്ങളില്‍ പതിമ്മൂന്ന് പോയന്റാണ് കശ്മീരിന്റെ സമ്പാദ്യം. നാലു പോയന്റ് മാത്രമുള്ള ഷില്ലോങ് പത്താം സ്ഥാനത്താണ്. പതിനേഴ് പോയന്റോടെ ചെന്നൈ സിറ്റി എഫ്.സി.യാണ് ലീഗില്‍ മുന്നില്‍.

Content Highlights: Real Kashmir FC jump to third spot with 6-1 win over Shillong Lajong