കേരളത്തിലെ ഫുട്‌ബോള്‍ ആരാധകരുടെ പ്രിയപ്പെട്ട ടീമായി മാറിക്കഴിഞ്ഞു ഗോകുലം കേരള എഫ്.സി. തോല്‍വിയും സമനിലയുമായി തുടങ്ങിയ യാത്ര ഇപ്പോള്‍ തുടര്‍ച്ചയായ വിജയങ്ങളിലെത്തി നില്‍ക്കുന്നു. കഴിഞ്ഞ മത്സരത്തില്‍ ഐ ലീഗില്‍ നിലവിലെ ചാമ്പ്യന്‍മാരായ മിനര്‍വ പഞ്ചാബിനെ അട്ടിമറിച്ചതും ഗോകുലത്തിന്റെ ആരാധകരുടെ എണ്ണംകൂട്ടി. മുപ്പതിനായിരത്തോളം ആരാധകരെ സാക്ഷിയാക്കിയായിരുന്നു ഗോകുലത്തിന്റെ വിജയ തേരോട്ടം.

ഗോകുലത്തിന്റെ തീം സോങ്ങും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. കോഴിക്കോടിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ചിരിക്കുന്ന പാട്ടിലും നിറയെ ഫുട്‌ബോള്‍ ആരവമാണ്. ചലച്ചിത്ര താരം ദുല്‍ഖര്‍ സല്‍മാനും ഗോകുലത്തിന്റെ ആരവത്തിനൊപ്പമുണ്ട്‌. തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ ഈ പാട്ട് പങ്കുവെച്ച ദുല്‍ഖര്‍ ടീമിന് ആശംസ നേരാനും മറന്നില്ല. 

'96'എന്ന ചിത്രത്തിലൂടെ തമിഴില്‍ തരംഗമായ ഗോവിന്ദ് വസന്തയുടെ സംഗീതത്തില്‍ ഒരുക്കിയിരിക്കുന്ന തീം സോങ് സംവിധാനം ചെയ്തത് ശരത് കൊട്ടിക്കലാണ്. കലാമയ ഇവന്റ്‌സാണ് നിര്‍മ്മാതാക്കള്‍.

fb post

Content Highlights: Gokulam Kerala FC I League 2018 Theme Song  Dulquer Salmaan