പഞ്ചകുല: പഞ്ചാബില്‍ നിന്നുള്ള മിനര്‍വ എഫ്.സി ഐ ലീഗ് ചാമ്പ്യന്മാരായി. അവസാന മത്സരത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് മിനര്‍വ തോല്‍പിച്ചത്.

മിനര്‍വയുടെ കന്നി ഐ ലീഗ് കിരീടമാണിത്. പതിനെട്ട് മത്സരങ്ങളില്‍ നിന്ന് 35 പോയിന്റാണ് അവര്‍ക്കുള്ളത്.

ഈസ്റ്റ് ബംഗാളിനെ സമനിലയില്‍ തളച്ച നെറോക്കയാണ് രണ്ടാം സ്ഥാനത്ത്. 

കേരളത്തിന്റെ പ്രതിനിധികളായ ഗോകുലം എഫ്.സിക്ക് അവസാന മത്സരത്തില്‍ സമനില വഴങ്ങേണ്ടിവന്നു. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ മോഹന്‍ ബഗാനോടാണ് ഗോകുലം സമനില വഴങ്ങിയത്. ഇതോടെ സൂപ്പര്‍കപ്പിന് നേരിട്ട് യോഗ്യത നേടാനുള്ള ഗോകുലത്തിന്റെ സ്വപ്‌നം പൊലിഞ്ഞു. 21 പോയിന്റുള്ള ഗോകുലം ഏഴാം സ്ഥാനത്താണ്.