ബ്യൂണസ് ഐറിസ്: ഫുട്‌ബോള്‍ ഇതിഹാസതാരം ഡീഗോ മാറഡോണയുടെ മൃതദേഹം സംസ്‌കരിച്ചു. ബ്യൂണസ് ഐറിസിലെ ബെല്ല വിസ്റ്റ സെമിത്തേരിയില്‍ ഇനി അദ്ദേഹം അന്ത്യവിശ്രമം കൊള്ളും. ആകെ 24 പേര്‍ മാത്രമാണ് താരത്തിന്റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തത്.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാറഡോണയെ ഒരു നോക്കുകാണാനായി എത്തി. കാസ കൊട്ടാരത്തില്‍ നിന്നും തുടങ്ങിയ വിലാപയാത്രയില്‍ താരത്തിന്റെ മൃതദേഹത്തെ അനുഗമിക്കാന്‍ ആയിരങ്ങള്‍ എത്തി. ദേശീയ പതാക ചുറ്റി ലോകപ്രശസ്തമായ അര്‍ജന്റീനയുടെ പത്താം നമ്പര്‍ ജഴ്‌സി പുതപ്പിച്ചാണ് അദ്ദേഹത്തെ സെമിത്തേരിയിലേക്ക് കൊണ്ടുപോയത്.
Content Highlights: Footballer Diego Maradona laid to rest as Argentina grieves