ലീഗ് കിരീടം നേടി ചരിത്രമെഴുതിയിരിക്കുകയാണ് കേരളത്തിന്റെ സ്വന്തം ഗോകുലം കേരള എഫ്.സി. ശനിയാഴ്ച ട്രാവുവിനെതിരേ നടന്ന നിര്‍ണായക മത്സരത്തില്‍ ഒന്നിനെതിരേ നാലു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഗോകുലം കിരീടമുയര്‍ത്തിയത്. ഷരിഫ് മുഹമ്മദ്, എമില്‍ ബെന്നി, ഡെന്നീസ് ആന്റ്‌വി, മുഹമ്മദ് റാഷിദ് എന്നിവരാണ് ഗോകുലത്തിന്റെ ഗോളുകള്‍ നേടിയത്.

ഐ ലീഗില്‍ കിരീടം നേടുന്ന ആദ്യ കേരള ക്ലബ്ബ് എന്ന നേട്ടം സ്വന്തമാക്കിയ ഗോകുലത്തിന്റെ തകര്‍പ്പന്‍ മുന്നേറ്റമാണ് കൊല്‍ക്കത്തയില്‍ കണ്ടത്. ഈ സീസണിലെ ഗോകുലത്തിന്റെ വിജയവഴികള്‍ ഇങ്ങനെയാണ്.

ഐ ലീഗില്‍ ഈ സീസണിലെ ആദ്യ മത്സരത്തില്‍ ചെന്നൈ സിറ്റി എഫ്.സിയോട് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് തോറ്റാണ് ഗോകുലം തുടങ്ങിയത്. 
രണ്ടാം മത്സരത്തില്‍ മൂന്നിനെതിരേ നാലു ഗോളുകള്‍ക്ക് മിനെര്‍വ പഞ്ചാബിനെ തകര്‍ത്തു.
എട്ടാം മത്സരത്തില്‍ ഇന്ത്യന്‍ ആരോസിനെതിരേ എതിരില്ലാത്ത നാലു ഗോളിന്റെ തകര്‍പ്പന്‍ ജയം. 
തുടര്‍ന്ന് മിനെര്‍വ പഞ്ചാബിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു. 
പിന്നാലെ ആദ്യ മത്സരത്തിലെ തോല്‍വിക്ക് ചര്‍ച്ചില്‍ ബ്രദേഴ്‌സിനോട് പകരം വീട്ടി എതിരില്ലാത്ത മൂന്നു ഗോളിന്റെ ജയം. 
സൂപ്പര്‍ സിക്‌സിലെ നാലാമത്തെ മത്സരത്തില്‍ റിയല്‍ കാശ്മീരിനോട് 1-1ന്റെ സമനില. 
തൊട്ടടുത്ത മത്സരത്തില്‍ കരുത്തരായ മുഹമ്മദന്‍സിനെ ഒന്നിനെതിരേ രണ്ടു ഗോളിന് തകര്‍ത്ത് കിരീട പോരാട്ടം ശക്തമാക്കി.

ഒടുവില്‍ അവസാന മത്സരത്തില്‍ ഒന്നിനെതിരേ നാലു ഗോളുകള്‍ക്ക് ട്രാവുവിനെ തകര്‍ത്ത് കിരീട നേട്ടവും. 

Content Highlights: I-League Here are the crowning ways of Gokulam Kerala FC