കൊല്‍ക്കത്ത: ഐ ലീഗ് ഫുട്‌ബോളില്‍ തിങ്കളാഴ്ച നടന്ന മത്സരത്തില്‍ റിയല്‍ കശ്മീരിനെതിരേ ഗോകുലം കേരള എഫ്.സി.ക്ക് സമനില. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി.

മത്സരത്തിന്റെ 13-ാം മിനിറ്റില്‍ ബാസിത്ത് അഹമ്മദ് ഭട്ടിലൂടെ റിയല്‍ കശ്മീരാണ് ആദ്യം മുന്നിലെത്തിയത്. 24-ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഡെന്നീസ് ആന്റ്‌വി ഗോകുലത്തെ ഒപ്പമെത്തിച്ചു. പിന്നീട് ഇരു ടീമുകള്‍ക്കും ഗോളൊന്നും സ്‌കോര്‍ ചെയ്യാനായില്ല. 

സമനിലയോടെ 13 മത്സരങ്ങളില്‍ നിന്ന് 23 പോയന്റുമായി ഗോകുലം രണ്ടാം സ്ഥാനത്ത് തുടരുന്നു. 

Content Highlights: I-League Gokulam Kerala Held Draw by Real Kashmir FC