കൊല്‍ക്കത്ത: ഐ ലീഗ് ഫുട്ബോളില്‍ നിര്‍ണായക മത്സരത്തില്‍ തകര്‍പ്പന്‍ ജയവുമായി ഗോകുലം കേരള എഫ്.സി.

മണിപ്പൂര്‍ ക്ലബ്ബ് നെറോക്ക എഫ്.സിയെ ഒന്നിനെതിരേ നാലു  ഗോളുകള്‍ക്കാണ് ഗോകുലം തകര്‍ത്തത്. ലീഗില്‍ ഗോകുലത്തിന്റെ രണ്ടാം ജയമാണിത്.

31-ാം മിനിറ്റില്‍ ഫിലിപ്പ് അഡ്‌ജെ, 39-ാം മിനിറ്റില്‍ ജസ്റ്റിന്‍ ജോര്‍ജ്, 86-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഷരീഫ് മുഹമ്മദ് എന്നിവരാണ് ഗോകുലത്തിനായി സ്‌കോര്‍ ചെയ്തത്. 23-ാം മിനിറ്റില്‍ ജിതേശ്വര്‍ സിങ്ങിന്റെ സെല്‍ഫ് ഗോളും ഗോകുലത്തിന്റെ അക്കൗണ്ടിലെത്തി. 

88-ാം മിനിറ്റില്‍ സോങ്പു സിങ്ങാണ് നെരോക്കയുടെ ആശ്വാസ ഗോള്‍ നേടിയത്. 

തകര്‍പ്പന്‍ ജയത്തോടെ നാല് മത്സരങ്ങളില്‍ നിന്ന് ആറ് പോയന്റുമായി ഗോകുലം നാലാം സ്ഥാനത്തേക്ക് കയറി. മൂന്ന് മത്സരങ്ങളില്‍ നിന്ന് നാല് പോയന്റുള്ള നെറോക്ക ഏഴാം സ്ഥാനത്താണ്.

Content Highlights: I-League Gokulam Kerala FC Thrash NEROCA FC