കൊല്‍ക്കത്ത: ഐ ലീഗ് ഫുട്ബോളിലെ നിര്‍ണായക പോരാട്ടത്തില്‍ ഗോകുലം കേരള എഫ്.സി.ക്ക് ജയം. ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള ചര്‍ച്ചില്‍ ബ്രദേഴ്സ് ഗോവയെ 3-0 ത്തിന് തകര്‍ത്തു. സ്ട്രൈക്കര്‍ ഡെന്നീസ് ആന്റ്വി ഇരട്ട ഗോള്‍ (56 പെനാല്‍ട്ടി, 62) നേടി.

ചര്‍ച്ചില്‍ താരം മമിത് വന്‍ലാല്‍ദൗത് സംഗയുടെ സെല്‍ഫ് ഗോളും (4) ഗോകുലത്തിന് ലഭിച്ചു. ജയത്തോടെ കിരീടപോരാട്ടം കടുപ്പിക്കാനും കേരള ടീമിനായി. പ്ലേ ഓഫ് എ ഗ്രൂപ്പില്‍ ടീമിന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണ്. 

ആദ്യപകുതിയില്‍ സെല്‍ഫ് ഗോളില്‍ മുന്നിട്ടുനിന്ന ഗോകുലം രണ്ടാം പകുതിയില്‍ ആക്രമണം ശക്തിപ്പെടുത്തി രണ്ടുഗോള്‍കൂടി നേടി. ആദ്യഘട്ടത്തില്‍ ചര്‍ച്ചിലില്‍ നിന്നേറ്റ തോല്‍വിക്കു പകരംവീട്ടാനുമായി. ലീഗില്‍ ഗോവന്‍ ക്ലബ്ബിന്റെ ആദ്യ തോല്‍വിയാണിത്.

മറ്റുമത്സരങ്ങളില്‍ ട്രാവു എഫ്.സി. റിയല്‍ കശ്മീരിനെ (3-1) തോല്‍പ്പിച്ചപ്പോള്‍ മുഹമ്മദന്‍സും പഞ്ചാബ് എഫ്.സിയും സമനിലയില്‍ (3-3) പിരിഞ്ഞു. 12 കളിയില്‍ 25 പോയന്റുമായി ചര്‍ച്ചില്‍ ബ്രദേഴ്സ് ഒന്നാം സ്ഥാനത്ത് തുടരുന്നു. 22 പോയന്റുള്ള ഗോകുലം രണ്ടാമതാണ്.

Content Highlights:


I League Gokulam Kerala FC beat Churchill Brothers