കൊല്‍ക്കത്ത: ഐ ലീഗില്‍ ഗോകുലം കേരള എഫ്.സിക്ക് തോല്‍വി. മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബാണ് കേരള ടീമിനെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു ഗോകുലത്തിന്റെ തോല്‍വി.
41-ാം മിനിറ്റില്‍ ചിഡി ഉസോഡിന്‍മയിലൂടെ മുഹമ്മദന്‍ സ്‌പോര്‍ട്ടിങ്ങാണ് ആദ്യം സ്‌കോര്‍ ചെയ്തത്. 66-ാം മിനിറ്റില്‍ അഷീര്‍ അക്തറിലൂടെ അവര്‍ ലീഡുയര്‍ത്തുകയും ചെയ്തു.
76-ാം മിനിറ്റില്‍ ഷെരീഫ് മുഹമ്മദിലൂടെ ഗോകുലം ഒരു ഗോള്‍ മടക്കിയെങ്കിലും പിന്നീട് സമനില ഗോള്‍ നേടാനായില്ല.
ജയത്തോടെ ആറു കളികളില്‍ നിന്ന് 10 പോയന്റുമായി മുഹമ്മദന്‍ മൂന്നാം സ്ഥാനത്തെത്തി. ഏഴു പോയന്റുമായി ഗോകുലം ഏഴാം സ്ഥാനത്താണ്.
Content Highlights: I-League 2020-21 Mohammedan SC beat Gokulam Kerala FC