കൊല്‍ക്കത്ത: ഐ-ലീഗില്‍ ശനിയാഴ്ച നടന്ന മത്സരത്തില്‍ ഗോകുലം കേരള എഫ്.സിക്ക് തകര്‍പ്പന്‍ ജയം. 

ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് ട്രാവുവിനെയാണ് ഗോകുലം പരാജയപ്പെടുത്തിയത്. എമില്‍ ബെന്നി, ഷരീഫ് മുഹമ്മദ്, സൊഡിങ്‌ലിയാന രാല്‍തേ എന്നിവര്‍ ഗോകുലത്തിനായി സ്‌കോര്‍ ചെയ്തപ്പോള്‍ കോംറോണ്‍ ടറസ്‌നോവാണ് ട്രാവുവിന്റെ ആശ്വാസ ഗോള്‍ നേടിയത്. 

16-ാം മിനിറ്റില്‍ തന്നെ മലയാളി താരം എമില്‍ ബെന്നിയിലൂടെ ഗോകുലം മുന്നിലെത്തി. 57-ാം മിനിറ്റില്‍ ഷരീഫ് ഗോകുലത്തിന്റെ ലീഡുയര്‍ത്തി. 86-ാം മിനിറ്റില്‍ രാല്‍തേ ഗോള്‍ പട്ടിക തികച്ചു. തൊട്ടടുത്ത മിനിറ്റിലാണ് ടറസ്‌നോവ് ട്രാവുവിന്റെ ആശ്വാസ ഗോള്‍ നേടിയത്.

ജയത്തോടെ ഏഴു മത്സരങ്ങളില്‍ നിന്ന് 10 പോയന്റുമായി ഗോകുലം ആറാം സ്ഥാനത്താണ്.

Content Highlights: I-League 2020-21 Gokulam Kerala Beat TRAU FC