ര്‍മനിക്ക് ഫുട്ബോളിലൊരു പാരമ്പര്യമുണ്ട്. അവരുടെ രാഷ്ട്രീയവും സാംസ്‌കാരികവുമായ പശ്ചാത്തലം കളിയിലും പ്രതിഫലിക്കുന്നു. കളിയുടെ സൗന്ദര്യത്തേക്കാള്‍, വിജയതൃഷ്ണ അടിസ്ഥാനമാക്കിയ പവര്‍ ഫുട്ബോള്‍ കളിക്കാന്‍ കാരണം അതാണ്. 

ലോകകപ്പ് അടുത്തു വരുമ്പോള്‍ സിനിമയുടെ തിരക്കിനിടയിലും ഫുട്ബോളിലേക്ക് മനസ്സ് മാറും. കുട്ടിക്കാലം മുതല്‍ ഒപ്പം കൂട്ടിയ ജര്‍മനിക്കൊപ്പമാണ് ഇത്തവണയും. ബ്രസീല്‍ ലോകകപ്പിലെ കിരീടനേട്ടം ആവര്‍ത്തിക്കാനുള്ള കെല്‍പ്പ് ടീമിനുണ്ട്. തോമസ് മുള്ളറും മെസ്യൂട്ട് ഓസിലും യുവതാരങ്ങളും ചേരുന്ന ടീമില്‍ ഇക്കുറിയും പ്രതീക്ഷവയ്ക്കാം. 

ബെക്കന്‍ ബോവറും ക്ലിന്‍സ്മാനും ഒലിവര്‍ ഖാനും ഫിലിപ്പ് ലാമുമൊക്കെ കളിക്കളത്തില്‍ പകര്‍ന്ന ആനന്ദം ജര്‍മന്‍ യുവനിരയും നല്‍കുമെന്ന പ്രതീക്ഷയോടെ റഷ്യന്‍ ലോകകപ്പിനായി കാത്തിരിക്കുന്നു.

 

 

Content Highlights: Suraj Venjaramood On Germany Team and World Cup