മൂന്നു തവണ ലോകകപ്പ് ഫൈനല്‍ കളിച്ചു, മൂന്നു തവണയും തോറ്റു. കഴിഞ്ഞ ലോകകപ്പില്‍ മൂന്നാം സ്ഥാനക്കാര്‍, 2010-ല്‍ റണ്ണേഴ്‌സ് അപ്പ്. എന്നാല്‍ റഷ്യയില്‍ കളിക്കാന്‍ യോഗ്യതയില്ല! ലോകകപ്പ് ചരിത്രത്തില്‍ ഹോളണ്ടിനു മാത്രമേ ഇങ്ങനെയൊരു ദുര്‍വിധി ഉണ്ടായിട്ടുള്ളു. 

എങ്കിലും എന്റെ ടീം ഹോളണ്ട് തന്നെ. ഹോളണ്ടിന് യോഗ്യതയില്ലാത്തത് നമ്മുടെ നഷ്ടമായിട്ടുവേണം കാണാന്‍. ഹോക്കി മത്സരങ്ങളില്‍ പ്രധാന ശക്തിയാണ് ഹോളണ്ട്. അവരുമായി ഏറ്റുമുട്ടേണ്ടി വന്നിട്ടുണ്ട്. എങ്കിലും ഫുട്‌ബോളില്‍ എന്റെ ഇഷ്ടം എപ്പോഴും ഹോളണ്ടിനൊപ്പമാണ്. 

ഹോളണ്ട് ഇല്ലാത്ത റഷ്യയില്‍ എന്റെ ടീം ജര്‍മനിയാണ്. നിലവിലെ ജേതാക്കളായ ജര്‍മനി, ലോകകപ്പില്‍ കിരീടം നിലനിര്‍ത്താന്‍ സാധ്യതയേറെയാണ്‌.

Content Highlights: P R Sreejesh On Holland Team and World Cup