മോസ്‌കോ: മൊറൊക്കോയെ പിന്തള്ളി 2026 ലോകകപ്പ് ഫുട്‌ബോള്‍ വടക്കേ അമേരിക്കയില്‍ നടത്താന്‍ ഫിഫയുടെ തീരുമാനം. യു.എസ്.എ, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ സംയുക്തമായാണ് ലോകകപ്പിന് ആതിഥ്യം വഹിക്കുക.

മോസ്‌കോയില്‍ നടന്ന ഫിഫ കോണ്‍ഗ്രസില്‍ 210 ല്‍ 134 അംഗങ്ങളുടെ വോട്ടുകള്‍ നേടിയാണ് വടക്കേ അമേരിക്ക മൊറോക്കോയെ മറികടന്നത്. 65 വോട്ടുകളാണ് മൊറോക്കോയ്ക്ക് ലഭിച്ചത്. വോട്ടെടുപ്പില്‍ ഏഴ് അംഗങ്ങള്‍ പങ്കെടുത്തിരുന്നില്ല.

ഇതിന് മുമ്പ് 1994-ലാണ്‌ യു.എസ്.എ ലോകകപ്പിന് ആതിഥ്യംവഹിച്ചത്. 48 ടീമുകളായിരിക്കും പങ്കെടുക്കുക എന്നതാണ് 2026 ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ പ്രത്യേകത.