നിഷ്‌നി: ലോകകപ്പില്‍ ഫ്രാന്‍സിനെതിരായ ക്വാര്‍ട്ടര്‍ പോരാട്ടത്തിന് തയ്യാറെടുക്കുന്ന യുറഗ്വായ്ക്ക് ഭീഷണിയായി പരിക്ക്. പോര്‍ച്ചുഗലിനെതിരായ മത്സരത്തില്‍ പരിക്കിനെ തുടര്‍ന്ന് കളം വിട്ട കവാനി ഇതുവരെ പരിശീലനത്തിന് ഇറങ്ങിയിട്ടില്ല. ഇതിന് പിന്നാലെ ലൂയി സുവാരസിനും പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. 

നിഷ്‌നി സ്റ്റേഡിയത്തില്‍ നടന്ന പരിശീലനത്തിനിടെ സുവരാസിന്റെ വലതു കാലിന് പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് മുടന്തിയാണ് സുവരാസ് സൈഡ് ലൈനിലേക്ക് മാറിയത്. ബാഴ്‌സ താരത്തിന്റെ പരിക്ക് സാരമുള്ളതാണെന്നാണ് സൂചനകള്‍. 

സുവാരസും കവാനിയുമാണ് യുറഗ്വായുടെ മുന്നേറ്റത്തിലെ തുറുപ്പുചീട്ടുകള്‍. പോര്‍ച്ചുഗലിനെതിരെ കവാനി ഇരട്ടഗോളുമായി കളം നിറഞ്ഞ ശേഷമാണ് പരിക്കേറ്റ് പിന്മാറിയത്. ഇരുവരും ഒരുമിച്ച് കളിക്കാതിരുന്നാല്‍ ഫ്രാന്‍സിനെതിരെ യുറഗ്വായുടെ മുന്നേറ്റത്തെ ഇത് കാര്യമായി ബാധിക്കും.

Content Highlights: Suarez adds to Uruguay panic after limping out of World Cup training