ലണ്ടന്‍: പരിചയസമ്പന്നനായ ഗോള്‍ കീപ്പര്‍ ജോ ഹാര്‍ട്ടിനെ പുറത്തിരുത്തിയും യുവ താരങ്ങള്‍ക്ക് വഴിതുറന്നും റഷ്യന്‍ ലോകകപ്പിനുള്ള 23 അംഗ ടീമിനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചു. പത്തൊന്‍പതുകാരനായ അലക്സാണ്ടര്‍ ആര്‍നോള്‍ഡാണ് ടീമില്‍ ഇടംനേടിയ പുതുമുഖം.

പത്തുവര്‍ഷത്തോളമായി ടീമിന്റെ ഗോള്‍ക്കീപ്പറായിരുന്ന ജോ ഹാര്‍ട്ട്, മിഡ്ഫീല്‍ഡര്‍ ജാക് വില്‍ഷേര്‍ എന്നിവരാണ് അപ്രതീക്ഷിതമായി ടീമിന് പുറത്തായത്. വെയ്ന്‍ റൂണി, തിയോ വാല്‍ക്കോട്ട് എന്നിവര്‍ക്കും ടീമില്‍ ഇടമില്ല. 

മത്സരപരിചയം കുറവാണെങ്കിലും യുവത്വവും പ്രസരിപ്പും ഏത് ഫോര്‍മേഷനിലും കളിക്കാവുന്ന തരത്തില്‍ പൊസിഷനില്‍ വൈവിധ്യവുമുള്ള സംഘത്തെയാണ് ഇംഗ്ലണ്ട് കോച്ച് ഗാെരത് സൗത്ത്ഗേറ്റ് ബുധനാഴ്ച പ്രഖ്യാപിച്ചത്.

മുന്നേറ്റനിരയില്‍ ഡാനി വെല്‍ബക്ക് (ആഴ്സനല്‍), ഹാരി കെയ്ന്‍ (ടോട്ടനം), ജെയ്മി വാര്‍ഡി (ലെസ്റ്റര്‍), മാര്‍ക്കസ് റാഷ്ഫോര്‍ഡ് (സിറ്റി) എന്നിവര്‍ ഇടംകണ്ടെത്തി. കഴിഞ്ഞ ലോകകപ്പിലും കഴിഞ്ഞ രണ്ട് യൂറോപ്യന്‍ ടൂര്‍ണമെന്റുകളിലും ഇംഗ്ലണ്ടിന്റെ ഒന്നാംനമ്പര്‍ ഗോള്‍ക്കീപ്പറായിരുന്നു ജോ ഹാര്‍ട്ട്. മാഞ്ചെസ്റ്റര്‍ സിറ്റി താരമായിരുന്ന ജോ ഹാര്‍ട്ട് കുറച്ചുകാലമായി വായ്പ അടിസ്ഥാനത്തില്‍ വെസ്റ്റ്ഹാമിനുവേണ്ടിയാണ് കളിക്കുന്നത്. സമീപകാലത്ത് ഫോം നഷ്ടപ്പെട്ടത് തിരിച്ചടിയായി. ജോര്‍ദാന്‍ പിക്ഫോര്‍ഡ്, ജാക് ബട്ട്ലന്‍ഡ്, നിക്ക് പോപ് എന്നിവരെയാണ് ഗോള്‍കീപ്പര്‍മാരായി സൗത്ത്ഗേറ്റ് തിരഞ്ഞെടുത്തത്. 

''സീസണില്‍ മികച്ച ഫോമിലുള്ള മൂന്നു യുവ ഗോള്‍ക്കീപ്പര്‍മാര്‍ മുന്നിലുള്ളപ്പോള്‍ പരിചയസമ്പത്തിന്റെ പേരില്‍മാത്രം ജോ ഹാര്‍ട്ടിനെ ടീമില്‍ നിലനിര്‍ത്തണോ എന്നതാണ് ഞാന്‍ നേരിട്ട ചോദ്യം. ഈ സീസണിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ടീമിനെ തിരഞ്ഞെടുക്കാനാണ് തീരുമാനിച്ചത്.'' -ടീം പ്രഖ്യാപനത്തിനുശേഷം സൗത്ത്ഗേറ്റ് പറഞ്ഞു. ജാക് വില്‍ഷേറാകട്ടെ, സീസണില്‍ പരിക്കിന്റെ പിടിയിലായിരുന്നു. 

കഴിഞ്ഞ ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ പുറത്തായ ഇംഗ്ലണ്ട് ഇക്കുറി ബെല്‍ജിയം, പാനമ, ടുണീഷ്യ എന്നീ ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് ജി.യിലാണ് മത്സരിക്കുന്നത്.

England Team

Goalkeepers: Jack Butland (Stoke City), Jordan Pickford (Everton), Nick Pope (Burnley)

Defenders: Trent Alexander-Arnold (Liverpool), Gary Cahill (Chelsea), Fabian Delph (Manchester City), Phil Jones (Manchester United), Harry Maguire (Leicester City), Danny Rose (Tottenham Hotspur), John Stones (Manchester City), Kieran Trippier (Tottenham Hotspur), Kyle Walker (Manchester City), Ashley Young (Manchester United)

Midfielders: Dele Alli (Tottenham Hotspur), Eric Dier (Tottenham Hotspur), Jordan Henderson (Liverpool), Jesse Lingard (Manchester United), Ruben Loftus-Cheek (Chelsea)

Forwards: Harry Kane (Tottenham Hotspur), Marcus Rashford (Manchester United), Raheem Sterling (Manchester City), Jamie Vardy (Leicester City), Danny Welbeck (Arsenal)

On standby: Lewis Cook (Bournemouth), Tom Heaton (Burnley), Adam Lallana (Liverpool), Jake Livermore (West Bromwich Albion), James Tarkowski (Burnley)

Content Highlights: Southgate names provisional England squad