ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തില്‍ അര്‍ജന്റീനയെ സമനിലയില്‍ പിടിച്ച ഐസ്ലന്‍ഡ് പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷയില്‍ വെള്ളിയാഴ്ച നൈജീരിയയെ നേരിടും. ആദ്യ മത്സരത്തില്‍ ക്രൊയേഷ്യയോട് തോറ്റ നൈജീരിയയ്ക്കാകട്ടെ, ടൂര്‍ണമെന്റില്‍ പ്രതീക്ഷ പുലര്‍ത്താന്‍ ജയിച്ചേ മതിയാകൂ. രാത്രി 8.30-ന് വോള്‍വോഗ്രാഡിലാണ് മത്സരം.

ഗ്രൂപ്പ് ഇയിലെ മറ്റൊരു മത്സരത്തില്‍ സെര്‍ബിയ സ്വിറ്റ്‌സര്‍ലന്‍ഡിനെ നേരിടും. ആദ്യ മത്സരത്തില്‍ കോസ്റ്ററീക്കയെ തോല്‍പ്പിച്ച സെര്‍ബിയക്ക് ഈ കളി ജയിച്ചാല്‍ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാം. രാത്രി 11.30ന് കലിനിഗ്രാഡിലാണ് കളി.

Content highlights : Switzerland, Serbia, Iceland, Nigeria, FIFA World Cup 2018