മോസ്‌കോ: ആരാധകരായാല്‍ ഇങ്ങനെ വേണം. ടീം വിജയിച്ചാല്‍ പടക്കം പൊട്ടിച്ചും ആര്‍പ്പുവിളിച്ചും ആഘോഷിക്കുന്നവര്‍ക്കിടയിലാണ് സെനഗല്‍ ആരാധകര്‍ വ്യത്യസ്തരാകുന്നത്. 

മത്സരം നടന്ന സ്റ്റേഡിയം വൃത്തിയാക്കിയാണ് അവര്‍ തങ്ങളുടെ ടീമിന്റെ വിജയം ആഘോഷിച്ചത്. സ്റ്റേഡിയം വ്യത്തിയാക്കുന്ന സെനഗല്‍ ആരാധകരെ പ്രശംസിച്ചുകൊണ്ട് സംഘാടകര്‍ ട്വീറ്റ് ചെയ്തു. നേരത്തെ ജപ്പാന്‍ ആരാധകരും സമാന രീതിയില്‍ സ്റ്റേഡിയം വൃത്തിയാക്കിയിരുന്നു. 

പോളണ്ടിനെ 2-1 തോല്‍പ്പിച്ച സെനഗല്‍ ഈ ലോകകപ്പില്‍ വിജയം നേടുന്ന ആദ്യ ആഫിക്കന്‍ രാജ്യമായി.