മോസ്‌കോ:  ഇതിലും സ്വപ്നതുല്ല്യമായ ഒരു തുടക്കം ഇനി ആതിഥേയർക്ക് ലഭിക്കാനില്ല. ആദ്യ മത്സരത്തിൽ ഏഷ്യയുടെ പ്രതിനിധിയായ സൗദി അറേബ്യയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് റഷ്യ തകർത്തത്. പകുതി സമയത്ത് മടക്കമില്ലാത്ത രണ്ടു ഗോളുകൾക്ക് മുന്നിലായിരുന്നു റഷ്യ.
 
 റഷ്യയ്ക്കുവേണ്ടി ചെറിഷേവ് രണ്ടും ഗസിൻസ്കി, സ്യൂബ, ഗൊളോവിൻ എന്നിവർ ഓരോ ഗോൾ വീതവും നേടി. അവസാന രണ്ട് ഗോളുകളും ഇഞ്ചുറി ടൈമിലാണ് സൗദി വഴങ്ങിയത്. റഷ്യ നേടിയ അഞ്ചിൽ മൂന്ന് ഗോളുകളും പകരക്കാരുടെ വകയായിരുന്നു എന്നതും ശ്രദ്ധേയമാണ്.
 
ഗോൾ പൊസഷനിൽ സൗദിയായിരുന്നു മുന്നിലെങ്കിലും ആക്രമണത്തിൽ റഷ്യ ബഹുദൂരം മുന്നിലായിരുന്നു. പന്ത്രണ്ടാം മിനിറ്റിൽ ഗസിൻസ്കിയിലൂടെയാണ് റഷ്യ ആദ്യം ലീഡ് നേടിയത്. നാൽപത്തിമൂന്നാം മിനിറ്റിൽ ചെറിഷേവ് മിന്നുന്ന ഒരു ഗോളിലൂടെ ലീഡ് ഉയർത്തി.
 
പകരക്കാരനായി ഇറങ്ങി ആദ്യ ടച്ചിൽ തന്നെ ലക്ഷ്യം കാണുകയായിരുന്നു സ്യൂബ. എഴുപത്തിയൊന്നാം മിനിറ്റിലായിരുന്നു സ്യൂബയുടെ ഗോൾ. ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റിൽ ഷെറിഷേവും നാലാം മിനിറ്റിൽ ഗൊളോവിനും ഗോൾ നേടി പട്ടിക തികച്ചു.
 

Live Updates

world cup stats

world cup stats

world cup stats

90+3: റഷ്യയുടെ അഞ്ചാം ഗോൾ. ഫ്രീകിക്കിൽ നിന്ന് ഗൊളോവിനാണ് ഗോൾ നേടിയത്.

90+1: ഗോൾ: റഷ്യയുടെ നാലാം ഗോൾ. ചെറിഷേവാണ് സ്കോറർ. ചെറിഷേവിന്റെ രണ്ടാം ഗോളാണിത്

സോബ്‌നിന്റെ പാസ്സ് തല കൊണ്ട് പോസ്റ്റിലേക്ക് കുത്തിയിടുകയായിരുന്നു സ്യൂബ. തന്റെ ആദ്യ ടച്ചില്‍ തന്നെ സ്യൂബ ലക്ഷ്യം കണ്ടു

71' വീണ്ടും പകരക്കാരന്റെ ഗോള്‍, സ്യൂബ ലക്ഷ്യം കണ്ടു, റഷ്യ മൂന്ന് ഗോളിന് മുന്നില്‍

footballഗോള്‍

70' സെമലോവിന് പകരം സ്യൂബ

റഷ്യന്‍ നിരയില്‍ മൂന്നാം മാറ്റം

റഷ്യന്‍ ടീമില്‍ സെമെദേവിനമ് പകരം കുസേവ്‌

64' അബ്ദുല്ല ഒതായഫിന് പകരം ഫഹദ് അല്‍ മുവല്ലാദ്‌
 
സൗദി അറേബ്യയിലും റഷ്യയിലും മാറ്റങ്ങള്‍

 മത്സരം 60-ാം മിനിറ്റിലേക്ക്‌

58' സൗദിക്കായി സല്‍മാന്‍ അല്‍ ഫറജിന്റെ ഫ്രീ കിക്ക്; ബോക്‌സിന് മുകളിലൂടെ പുറത്തേക്ക്‌

54' സൗദി അറേബ്യയുടെ സൂപ്പര്‍ അറ്റാക്ക്; പക്ഷേ തെയ്‌സിര്‍ അല്‍ ജാസിമിന് പന്ത് കണക്റ്റ് ചെയ്യാനായില്ല

52' വീണ്ടും റഷ്യ, സെമദോവിന്റെ ഷോട്ട് ബാറിന് മുകളിലൂടെ പുറത്തേക്ക്‌
49' വീണ്ടും റഷ്യയുടെ മുന്നേറ്റം, ലക്ഷ്യം തെറ്റി പുറത്തേക്ക്

തുടക്കത്തില്‍ തന്നെ റഷ്യയുടെ അറ്റാക്ക്‌

രണ്ടാം പകുതിക്ക് തുടക്കം
 
കിക്കോഫ്‌

 കളി മൂന്ന് മിനിറ്റ് പിന്നിടുന്നു

3' റഷ്യന്‍ താരം സക്കോവിന്റെ മുന്നേറ്റം സൗദി അറേബ്യയുടെ പ്രതിരോധത്തില്‍ തട്ടി അവസാനിച്ചു

6'റഷ്യയുടെ കൗണ്ടര്‍ അറ്റാക്ക്, ബോക്‌സില്‍ വെച്ച് സൗദിയുടെ കൃതമായ പ്രതിരോധം

ബോള്‍ പൊസിഷനില്‍ സൗദി അറേബ്യ മുന്നില്‍
സൗദിക്ക് 64%, റഷ്യക്ക് 36%

football  12' ഗോള്‍

ഗസിന്‍സിക്കിയിലൂടെ റഷ്യ മുന്നില്‍

ലോകകപ്പിലെ ആദ്യ ഗോള്‍ ഗസിന്‍സിക്കിയുടെ പേരില്‍

goal

കോര്‍ണറിന് ശേഷം ഗൊലോവിന്റെ ക്രോസില്‍ ഗസിന്‍സിക്കിയുടെ ഹെഡ്ഡര്‍

24' സഗയേവിന് പരിക്ക്, സെക്കോവിന് പകരം ചെറിഷോവ് ഗ്രൗണ്ടില്‍

മത്സരം 36-ാം മിനിറ്റിലേക്ക്‌

35' സൊമൊലോവിന്റെ കൗണ്ടര്‍ അറ്റാക്ക്, പാസ്സ് ഗൊലോവിന് കൈമാറുന്നു, പക്ഷേ ഒസാമയുടെ ടാക്കിള്‍. ഗൊലോവിന്‍ പെനാല്‍റ്റിക്കായി വാദിച്ചെങ്കിലും റഫറി അനുവദിച്ചില്ല

football43' ഗോള്‍

പകരക്കാരനായി കളത്തിലറങ്ങിയ ചെറിഷേവ് വീണ്ടും റഷ്യക്കായി ലക്ഷ്യം കണ്ടു

റഷ്യ രണ്ട് ഗോളിന് മുന്നില്‍

സൗദി അറേബ്യയുടെ രണ്ട് പ്രതിരോധ താരങ്ങളെ വീഴ്ത്തി ബോക്‌സിന് മുന്നില്‍ വെച്ച് ചെറിഷേവിന്റെ ഇടങ്കാലന്‍ ഷോട്ട് നേരെ വലയിലേക്ക്‌

ആദ്യ പകുതി അവസാനിച്ചു
റഷ്യ 2-0 സൗദി അറേബ്യ

world cup stats

world cup stats

 

 

 

Content Highlights: Saudi Arabia vs Russia World Cup 2018