സെന്റ് പീറ്റേഴ്സ്ബര്‍ഗ്: സമനിലയിലേക്ക് നീങ്ങിയ കളിയില്‍ 95-ാം മിനിറ്റില്‍ വീണുകിട്ടിയ സെല്‍ഫ് ഗോളില്‍ മൊറോക്കോയ്‌ക്കെതിരെ ഇറാന് ഏകപക്ഷീയമായ ഒരു ഗോളിന്റെ വിജയം. കളി തീരാന്‍ സെക്കന്‍ഡുകള്‍ ശേഷിക്കെ ഇഞ്ചുറി ടൈമില്‍ ഇറാന് അനുകൂലമായി ലഭിച്ച ഫ്രീകിക്ക്‌ പുറത്തേക്ക് ഹെഡ്ഡ് ചെയ്യാനുള്ള അസീസ് ബൗഹാദൂസിന്റെ ശ്രമമാണ് ലക്ഷ്യം തെറ്റി സ്വന്തം പോസ്റ്റില്‍ കയറിയത്. മത്സരത്തിന്റെ തുടക്കം മുതല്‍ വ്യക്തമായ ആധിപത്യത്തോടെ കളം നിറഞ്ഞ മൊറോക്കോയ്ക്ക് അവസാന നിമിഷത്തെ പിഴവില്‍ മൂന്ന് പോയന്റാണ് നഷ്ടപ്പെട്ടത്. 

ആദ്യ പകുതിയിലും കളി പൂര്‍ണമായും നിയന്ത്രിച്ചത് മൊറോക്കോയാണ്. മൊറോക്കോ താരങ്ങള്‍ക്ക് പിന്നാലെ പാഞ്ഞ ഇറാന്‍ താരങ്ങള്‍ക്ക് പന്ത് അധിക നേരം കൈയ്യടക്കി വയ്ക്കാന്‍ പോലൂം സാധിച്ചിരുന്നില്ല. മൊറോക്കോയുടെ നിരവധി ശ്രമങ്ങള്‍ നിര്‍ഭാഗ്യത്താല്‍ വലയിലെത്താതിരുന്നതും ഇറാന് തുണയായി. വിജയത്തോടെ മൂന്ന് പോയന്റുമായി ഒന്നാമതെത്തിയ ഇറാന് ഇനി ഗ്രൂപ്പ് ബിയില്‍ ശക്തരായ പോര്‍ച്ചുഗലും സ്‌പെയ്‌നുമാണ് എതിരാളികള്‍.

Live Updates...

Own goal

അസീസ് ബൗഹാദൂസ് വഴങ്ങിയ സെല്‍ഫ് ഗോളില്‍ ഇറാന് വിജയം.

90+5' സെല്‍ഫ് ഗോളില്‍ ഇറാന്‍ മുന്നില്‍​

iran vs morocco

മത്സരം അവസാന അഞ്ചു മിനിറ്റിലേക്ക്. ഗോള്‍ നേടാനാകാതെ ഇറാനും മൊറോക്കോയും

83' മൊറോക്കോയുടെ അവസാന ചേഞ്ച്. ഹക്കീമിക്ക് പകരം മാനുവല്‍ ഡീ കോസ്റ്റ കളത്തില്‍

80' ഇറാന്‍ നിരയില്‍ പരിക്കേറ്റ ഇബ്രാഹിമിക്ക് പകരം ഹൊസെയ്‌നി ഇറങ്ങി

76' നിര്‍ണായകമായ രണ്ടു മാറ്റങ്ങളുമായി മൊറോക്കോ. നോര്‍ദിന്‍ അമ്രബാതിന് പകരം സോഫ്യന്‍ അംബരാതും എല്‍ ഖാബിക്ക് പകരം അസീസ് ബൗഹാദൂസും കളത്തില്‍

68' മാറ്റവുമായി ഇറാന്‍. മസൂദ് ഷൊജായിക്ക് പകരം മെഹ്തിയെ ഇറങ്ങി

65' ഇറാന്‍ 0-0 മൊറോക്കോ​

iRAN VS MOROCCO

47' ഫൗള്‍ ഇറാന്റെ അലിറെസ ജഹാന്‍ബഷിന് മഞ്ഞ കാര്‍ഡ്‌

ഇറാന്‍-മൊറോക്കോ കളി കാണാന്‍ സ്‌റ്റേഡിയത്തിലുള്ളത് 62,548 കാണികള്‍

46': മൊറോക്കോയ്ക്ക് അനുകൂലമായി ഫ്രീകിക്ക്.

രണ്ടാം പകുതിയിൽ കളി ആരംഭിച്ചു

iran vs morroco

ആദ്യ പകുതി അവസാനിച്ചു. ഇറാന്‍ 0-0 മൊറോക്കോ

43' മൊറോക്കോ പ്രതിരോധത്തെ മറികടന്ന് ഇറാന്റെ മിന്നല്‍ ആക്രമണം. ഗോളി എല്‍ കജോയിയുടെ സമയോജിതമായ ഇടപെടല്‍ മൊറോക്കോയെ രക്ഷിച്ചു

34' മൊറോക്കോയുടെ കരീം എല്‍ അഹ്മദിക്ക് മഞ്ഞ കാര്‍ഡ്

30' പിന്നിടുന്നു... ഇറാന്‍ 0-0 മൊറോക്കോ

18' ഇറാന്‍ പോസ്റ്റിനുള്ളില്‍ കൂട്ടപ്പൊരിച്ചില്‍. വീണ്ടും ഇറാന്‍ ഗോള്‍ വഴങ്ങാതെ രക്ഷപ്പെടുന്നു

മത്സരം ആദ്യ പതിനഞ്ച് മിനിറ്റുകള്‍ പിന്നിടുന്നു... ഗോള്‍ രഹിതം. ആധിപത്യം മൊറോക്കോയ്ക്ക്

10' ഫൗള്‍... ഇറാന്റെ മസൂദ് ഷൊജായിക്ക് മത്സരത്തിലെ ആദ്യ മഞ്ഞ കാര്‍ഡ്

4' മൊറോക്കോയ്ക്ക് തുടര്‍ച്ചയായ കോര്‍ണറുകള്‍. നീക്കങ്ങളെല്ലാം ഫലം കാണാതെ പുറത്തേക്ക്‌

ആദ്യ മിനിറ്റില്‍ കളി മൊറോക്കോയുടെ നിയന്ത്രണത്തില്‍

world cup

First Eleven

കിക്കോഫ്... മത്സരം ആരംഭിച്ചു...​

iran

World Cup